ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് വിനു മോഹൻ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. എന്നാല്‍ ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം വിനു മോഹന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് വമ്ബന്‍ മേക്ക് നടത്തിക്കൊണ്ടാണ്. രണ്ടു മാസം കൊണ്ട് താരം 15 കിലോയാണ് കുറച്ചത്.
വര്‍ക്ക് ഔട്ടിനെയും മേക്ക് ഓവറിനെയും പറ്റി വിനു മോഹന്റെ വാക്കുകള്‍….
” വര്‍ക്ക്‌ഔട്ട് തുടങ്ങുമ്ബോള്‍ 94 ആയിരുന്നു എന്റെ ശരീരഭാരം. രണ്ടു മാസം കൊണ്ട് 79 ആയി കുറഞ്ഞു. ഗ്രൗണ്ട് എക്സര്‍സൈസ് ആണ് കൂടുതല്‍ ചെയ്തത്. അനൂപ് എന്ന ഒരു പേഴ്സണല്‍ ട്രെയിനര്‍ ഉണ്ടായിരുന്നു. മുന്‍പൊന്നും ഗ്രൗണ്ട് എക്സര്‍സൈസ് അധികം ചെയ്യില്ലായിരുന്നു. ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലുള്ള ജിമ്മിലായിരുന്നു വര്‍ക്ക്‌ഔട്ട് ചെയ്തത്. അറുപതു ദിവസം മുടങ്ങാതെ ചെയ്തു. വെയ്റ്റ് ട്രെയിനിങ് ഒന്നും ചെയ്തില്ല. എക്സര്‍സൈസ് ചെയ്യില്ല എല്ലാ ദിവസവും മാറ്റിക്കൊണ്ടിരിക്കും. ചില ദിവസങ്ങളില്‍ ഡാന്‍സ് ചെയ്യും അങ്ങനെ ബോര്‍ അടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ ചെയ്യുന്നത് ഗ്രൗണ്ട് എക്സര്‍സൈസ് മാത്രമാണ്. വെയിറ്റ് ട്രെയിനിങ് തുടങ്ങണം. ഒരു ദിവസം മൂന്നു മണിക്കൂറൊക്കെ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്.”
അതേസമയം വിനും ഭാര്യയും ചേർന്ന് ചെയ്യുന്ന സാമൂഹിക പ്രവർത്തനവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൊട്ടിഘോഷിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കാണേണ്ടതാണ് വിനുംവും വിദ്യയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. അല്‍പം പണം നല്‍കി ഞാന്‍ ഇത്രയും രൂപ പാവപ്പെട്ടവന് കൊടുത്തു എന്ന് പറയുന്ന സിനിമാക്കാരുടെ ലോകത്തില്‍ വ്യത്യസ്തമാകുകയാണ് ഈ താരദമ്പതികള്‍. തെലുവില്‍ അലയുന്നവരെ കണ്ടെത്തി മുടിവെട്ടി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഭക്ഷണം കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതും ആള്‍ക്കാരെ വച്ച് ചെയ്യിക്കാതെ നേരിട്ടാണ് വിനുവും വിദ്യയും ചെയ്യുന്നത്. സ്ലിപ്പര്‍ ചെരുപ്പുമിട്ട് താരജാഡകള്‍ ഒന്നുമില്ലാതെ നനഞ്ഞ വസ്ത്രങ്ങളുമായി നില്‍ക്കുന്ന വിനുവിനെയും വിദ്യയെയും ഒരു താരപ്രഭയും അലട്ടുന്നില്ലെന്നതാണ് സത്യം.