മലയാള സിനിമ പ്രേമികളുടെ അഭിമാന താരങ്ങളാണ് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും കൂട്ടുകെട്ട് എന്നും മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് നോക്കികാണാറുള്ളത്. എന്നാൽ ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയ്ന്‍ ഏറ്റെടുത്തിരിക്കുകയാണ് താരങ്ങൾ. മമ്മൂട്ടി ദേശീയപതാക ഉയര്‍ത്തിയത് എളംകുളത്തെ വീടിനു മുന്നിലാണ്. മോഹന്‍ലാലിന്റെ പതാക ഉയര്‍ത്തല്‍ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു. മമ്മൂട്ടിയുടെ വീട്ടിൽ നിര്‍മാതാക്കളായ ജോര്‍ജ്, ആന്റോ ജോസഫ് എന്നിവരും എടൈഹിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെയും ചിത്രങ്ങളില്‍ കാണാം.
'ആസാദ് കാ അമൃത് മഹോത്സവ്' എന്ന പരിപാടിയുടെ ഭാഗമായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ ദേശീയ പതാകയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും തന്നെ പ്രൊഫൈല്‍ ചിത്രം മാറ്റി ദേശീയ പതാകയാക്കിയിരുന്നു.
മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വര്‍ഷമാഘോഷിക്കുന്ന വേളയില്‍ രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്. ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക എന്നതാണ് ലക്ഷ്യം. ഹര്‍ ഘര്‍ തിരംഗ' ക്യാംപെയ്നിന്റെ ഭാഗമായി താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമടക്കം നിരവധിയേറെ പേരാണ് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയപതാകയ്ക്കൊപ്പം സെല്‍ഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. https://www.harghartiranga.com എന്ന വെബ്സൈറ്റ് വഴി സെല്‍ഫി അപ്‌ലോഡ് ചെയ്യാം.