Latest News

തോറ്റ് പിന്മാറാൻ ഒരിക്കലും തയ്യാറല്ലെന്ന് പറഞ്ഞ് സണ്ണി ലിയോൺ; ബോക്‌സിംഗ് പരിശീലനത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളുമായി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
 തോറ്റ് പിന്മാറാൻ  ഒരിക്കലും തയ്യാറല്ലെന്ന് പറഞ്ഞ് സണ്ണി ലിയോൺ; ബോക്‌സിംഗ് പരിശീലനത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളുമായി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യന്‍ സിനിമ രംഗത്ത്  അഭിനേത്രിയും, മോഡലുമായി നിറഞ്ഞ് നിൽക്കുന്ന താരമാണ് സണ്ണി ലിയോൺ.  ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വെറും പോണ്‍ താരമെന്ന് പറഞ്ഞ് പരിസഹിച്ചവര്‍ പോലും സണ്ണി ലിയോണിന്റെ ഉറച്ച നിലപാടുകളും ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ട് അത്ഭുതപെട്ടിട്ടുള്ളവരാണ്. പ്രളയത്തില്‍പെട്ട കേരളത്തിനും സണ്ണി ലക്ഷങ്ങളുടെ സഹായമാണ് ചെയ്തത്. എന്നാൽ ഇപ്പോൾ ബോക്‌സിംഗ് പരിശീലനത്തിന് പോയി തുടങ്ങിയതിന്റെ ആദ്യ ദിവസത്തെ ചിത്രങ്ങളാണ്  ഇന്‍സ്റ്റഗ്രാമിലൂടെ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

 ബോക്‌സിംഗ് തുടങ്ങുന്നതിന് മുൻപും   ശേഷവുമുള്ള രണ്ട് ചിത്രങ്ങളാണ് സണ്ണി ഇൻസ്റാഗ്രാമിലൂടെ  പോസ്റ്റ് ചെയ്തിരിക്കുന്നത്.  ആദ്യത്തേത് മാസ്‌ക് ധരിച്ച്‌ കൈയ്യില്‍ ബോക്‌സിംഗ് ഗ്ലൗസുമായി നില്‍ക്കുന്ന ചിത്രമാണ്. എന്നാൽ  രണ്ടാമത്തേത് കാറിലിരുന്നുള്ള സെല്‍ഫിയാണ് താരം പങ്കുവച്ചിരിക്കുന്നത്.  തന്റെ മുഖം ബോക്‌സിംഗിന്റെ ആദ്യ ദിവസം തന്നെ ഇടിക്കൊണ്ട് തക്കാളി പോലെ ചുവന്നെന്നാണ് താരം ചിത്രത്തിനൊപ്പം പറയുന്നതും. അതേസമയം വീണ്ടും ബോക്‌സിംഗ് തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നാണ് സണ്ണി ഇപ്പോൾ അറിയിക്കുന്നതും.

അഡല്‍റ്റ് ഒണ്‍ലി സിനിമകളിലൂടെയാണ് താരം  കരിയര്‍ ആരംഭിച്ചത് എങ്കിലും  ലോകമെങ്ങും സണ്ണിയ്ക്ക് ആരാധകരുണ്ട്.  താരം ഇപ്പോള്‍ ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് താമസിക്കുന്നത്.സോഷ്യല്‍ മീഡിയയിൽ ഏറെ സജീവയായ താരം  തന്റെയും മക്കളുടെയും എല്ലാം വിശേഷങ്ങൾ പങ്കുവച്ച എത്താറുമുണ്ട്.


 

Actress sunny leone share the first day of boxing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES