മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ സഹോദരിമാരിൽ ഇളയ പെൺകുട്ടിയായ ഹൻസികയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ഹേറ്റ് പേജിനെതിരെ അഹാന കൃഷ്ണകുമാർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജ് ഹന്‍സിക കൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്
സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍, എന്നാല്‍ തന്റെ അനുജത്തിമാരെ, പ്രത്യേകിച്ചും ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ചു പരത്തുമെന്നാണ് അഹാന സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്.അഹാന തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത് പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ്. നിരവധിയാളുകൾ പേജ് അഹാനയുടെ പോസ്റ്റിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഇതോടെ, പ്രൈവറ്റ് പേജ് ആയി മാറുകയും ചെയ്തു.
പേജിലൂടെ ഷെയർ ചെയ്യപ്പെടുന്നത് അറപ്പുളവാക്കുന്ന കണ്ടന്റ് ആണ്. പേജിൽ 5 പോസ്റ്റുകൾ മാത്രമായി അഹാനയുടെ പ്രതികരണത്തിനു പിന്നാലെ ചുരുങ്ങി. ബാക്കി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ് അതെന്ന് അഹാന പറയുന്നു. നിയമത്തിന്റെ വഴിയേ നീങ്ങിയാല്‍ പേജ് നടത്തുന്നയാള്‍ക്ക് വെറുതെ പോകാന്‍ പറ്റില്ല. ഹന്‍സിക മൈനര്‍ ആണ്. പ്രായപൂര്‍ത്തിയാവാത്ത ആളുടെ പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ കേസ് മറ്റൊരു വഴിക്കു പോകുമെന്നും അഹാന വ്യക്തമാക്കുന്നു.