Latest News

ആരാധകരോടൊപ്പം വിവാഹസ്വർണം വാങ്ങി ബഡായ് ആര്യ; വരനെ വഴിയേ പരിചയപ്പെടുത്താം എന്ന് താരം, ആര്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്ന് ആരാധകർ

Malayalilife
ആരാധകരോടൊപ്പം വിവാഹസ്വർണം വാങ്ങി ബഡായ് ആര്യ; വരനെ വഴിയേ പരിചയപ്പെടുത്താം എന്ന്  താരം, ആര്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്ന് ആരാധകർ

ലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മാത്രമല്ല, നിരവധി സ്റ്റേജ് ഷോകളുടെയും അവാര്‍ഡ് പരിപാടികളുടെയും അവതാരകയായും തിളങ്ങുന്ന ആര്യ ഒരു മോഡല്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള ആര്യ അടുത്ത കാലത്താണ് യൂ ട്യൂബ് ചാനലും ആരംഭിച്ചത്. ഇതില്‍ ആദ്യമായി പങ്കു വച്ചത് സ്വന്തം സഹോദരിയുടെ വിവാഹം ഒരുക്കങ്ങളും വിവാഹങ്ങളും എല്ലാം ആയിരുന്നു. വലിയ സ്വീകാര്യത തന്നെയാണ് ഈ യൂ ട്യൂബ് ചാനലിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. വലിയ ഫോളോവേഴ്‌സ് ഉള്ള ആര്യ യൂട്യൂബിലും നിമിഷങ്ങള്‍കൊണ്ട് വൈറലായി.

 

ഇപ്പോഴിതാ വിവാഹത്തിനുള്ള മുന്നൊരുക്കത്തെ കുറിച്ച് പറഞ്ഞാണ് ആര്യ എത്തിയിരിക്കുന്നത്. ബഡായ് ടോക്കീസ് ബൈ ആര്യ എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായൊരു വീഡിയോയാണ് നടി പങ്കുവെച്ചത്. കല്യാണ പര്‍ച്ചേയ്‌സും 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും എന്നുമാണ് വീഡിയോയുടെ ക്യാപ്ഷന്‍ ആര്യ നല്‍കിയത്. ഒപ്പം ഇനി വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും നടി പറയുന്നു. ആരാധകർ എല്ലാവരും ഏറ്റെടുക്കുകയാണ് ഈ വീഡിയോ ഇപ്പോൾ. ആര്യയുടെ എല്ലാ വിശേഷങ്ങളും ഏറ്റെടുക്കാറുള്ള ആരാധകർ ഇരട്ടി സന്തോഷത്തിലാണ് ഇപ്പോൾ ഇത് ഏറ്റെടുക്കുന്നത്. വെറുതെ പറയല്ലേ എന്ന് ആരാധകർ ഭൂരിഭാഗം ആൾക്കാരും കമ്മന്റ് ചെയ്യുന്നു. എന്നാൽ താരം വെറുതെ തംബ്‌നയിൽ ഇട്ടത് അല്ല എന്നും ഈ വിഡീയോയിൽ ശരിക്കും വിവാഹത്തെ കുറിച്ച പറയുകയും ചെയ്യുന്നു എന്നും മറ്റുള്ളവർ കമ്മന്റ് ചെയ്യുന്നു. ആഹ്ളാദത്തിലാണ് ആര്യയുടെ ആരാധകർ. ഒപ്പം ആര്യയുടെ മകൾ റോയയെ കുറിച്ചും ആരാധകർ ചോദിക്കുന്നു. 


എല്ലാവർക്കും വേണ്ടിയും താരം താരത്തിന്റെ വിവാഹത്തിന്റെ കാര്യം വെളിപ്പെടുത്തുകയാണ്. 'നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ഭയങ്കര ആഗ്രഹമുണ്ടടോ. ഞാനെന്താ മനുഷ്യനല്ലേ' എന്നാണ് ആര്യ വീഡിയോയില്‍ പറയുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍. പെണ്ണ് കാണലിന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് കരുതണ്ട. വെഡ്ഡിങ്ങ് ജൂല്ലറി വാങ്ങാന്‍ പോവുകയാണെന്നും അതൊക്കെ ഒന്ന് ഇട്ട് നോക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡല്‍ ലുക്കില്‍ വന്നതെന്നും ആര്യ പറയുന്നു.

Read more topics: # ആര്യ
Actress Arya badai talking about her wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES