Latest News

നടി ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടത്

Malayalilife
നടി ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടത്

 നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.  തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. അതേ സമയംഖുശ്‌ബു   ഈ പ്രശ്‌നം എങ്ങനെ പരിഹാരിക്കാമെന്ന് പറഞ്ഞു തരാമോ എന്നും ആരാധകരോട് ചോദിക്കുകയും ചെയ്‌തു.

”ട്വിറ്ററില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു, മൂന്ന് വ്യത്യസ്ത തരത്തില്‍ ലോഗിന് ചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു. കഴിഞ്ഞ 48 മണിക്കൂറായി എനിക്ക് ലോഗിന്‍ ചെയ്യാനോ പാസ്വേഡ് മാറ്റാനോ കഴിയുന്നില്ല. എന്റെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ടെന്ന് ട്വിറ്റര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തതയില്ല. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും എന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും. ആദ്യമേ നന്ദി പറയുന്നു. വീട്ടില്‍ നില്‍ക്കൂ… സുരക്ഷിതമായി തുടരൂ” എന്നാണ് ഖുശ്ബു തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നതും.  എന്നാൽ താരവുമായി നിരവധി ആശയങ്ങൾ ആരാധകർ പങ്കുവയ്ക്കുകയും ചെയ്‌തു.ഖുശ്ബുവിന് ട്വിറ്ററിൽ . 1.3 മില്യണ്‍ ആരാധകരാണ് ഉള്ളത്.

 

Actress Kushbu twitter account is hacked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES