Latest News

ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളത് നടന്‍ മമ്മൂട്ടിക്കൊപ്പമാണ്; ഓർമ്മകൾ പങ്കുവച്ച് അഞ്ജു

Malayalilife
ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളത് നടന്‍ മമ്മൂട്ടിക്കൊപ്പമാണ്; ഓർമ്മകൾ പങ്കുവച്ച് അഞ്ജു

രു കാലത്ത് മലയാള സിനിമ മേഖലയിൽ  തിളങ്ങി നിന്നിരുന്ന താരമാണ് അഞ്ജു.  1982ല്‍ ആണ് അഞ്ജു ഓര്‍മ്മക്കായ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയത്. മകന്‍ പിറന്നതോടെയാണ് അഞ്ജു സിനിമ  വിട്ടു നിന്നത്.  ഇതിനെല്ലാം പിന്നാലെ താരം മരിച്ചുവെന്ന വാര്‍ത്തകളും സമൂഹമാധ്യമമാകെ പ്രചരിച്ചിരുന്നു. എന്നാൽ  ഇപ്പോള്‍ അഞ്ചു അഭിനയ മേകലഹയിൽ സജീവമാണ്.

എന്നാൽ ഇപ്പോൾ താരം മുൻപ്  അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും നടി സംസാരിച്ചു. നായിക വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് ഒരിക്കല്‍ സ്വിം സ്യൂട്ട് ധരിച്ച് പൂളില്‍ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവര്‍ സ്വിം സ്യൂട്ട് എന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ തന്റെ താല്‍പര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവര്‍ തയ്ച്ച് തന്നു.

അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം താന്‍ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടര്‍ പേടിപ്പിച്ചതിനാല്‍ താന്‍ ചാടിയത്. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളത് നടന്‍ മമ്മൂട്ടിക്കൊപ്പമാണ്. കൗരവര്‍ എന്ന സിനിമയിലായിരുന്നു.

പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല എന്നാണ് അഞ്ജു പറയുന്നത്. മമ്മൂട്ടിയുടെ ഭാര്യയായ സുജ എന്ന കഥാപാത്രത്തെയാണ് കൗരവരില്‍ അഞ്ജു അവതരിപ്പിച്ചത്. മരണ വാര്‍ത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത് എന്നാണ് അഞ്ജു പറയുന്നത്.
 

Actress anju words about mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES