Latest News

അത്രയേറെ ആഗ്രഹിച്ച് ചെയ്തതായിരുന്നു അത്; ക്ലൈമാക്സ് ചിത്രീകരിക്കാന്‍ നില്‍ക്കവെയാണ് സിനിമ തന്നെ ഒഴിവാക്കേണ്ടി വന്നത്; വെളിപ്പെടുത്തലുമായി ഗൗതമി നായർ

Malayalilife
 അത്രയേറെ ആഗ്രഹിച്ച് ചെയ്തതായിരുന്നു അത്; ക്ലൈമാക്സ് ചിത്രീകരിക്കാന്‍ നില്‍ക്കവെയാണ് സിനിമ തന്നെ ഒഴിവാക്കേണ്ടി വന്നത്; വെളിപ്പെടുത്തലുമായി ഗൗതമി നായർ

ലയാള സിനിമ പ്രേമികൾക്ക് ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ ഏറെ സുപരിചിതയായ താരമാണ് ഗൗതമി നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് താരം. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രജേഷ് സെന്‍ ഒരുക്കിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങി എത്തിയത്. എന്നാൽ ഇപ്പോള്‍ സിനിമയില്‍ നിന്നും താന്‍ വിട്ടു നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച്  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി വെളിപ്പെടുത്തിയത്.

എന്നാല്‍ ആ സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ക്ലൈമാക്സ് ചിത്രീകരിക്കാന്‍ നില്‍ക്കവെയാണ് സിനിമ തന്നെ ഒഴിവാക്കേണ്ടി വന്നത്. ഇനി ആ സിനിമ പുറത്തിറങ്ങില്ലെന്ന് അറിഞ്ഞപ്പോള്‍ നല്ല വിഷമമായിരുന്നു. അത്രയേറെ ആഗ്രഹിച്ച് ചെയ്തതായിരുന്നു അത്. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ഗൗതമി പറയുന്നു.

സിനിമയിലെ അനുഭവങ്ങളും ഗൗതമി പങ്കുവെച്ചു. നല്ലൊരു തുടക്കം കിട്ടിക്കഴിഞ്ഞാലും പിന്നീട് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കണമെന്നില്ല. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാതിരിക്കുക. സിനിമ ഇല്ലാത്ത സമയത്ത് ഒരു കോംപ്ലക്സും തോന്നിയിട്ടില്ല. അവസരങ്ങള്‍ വരുമ്പോള്‍ ചെയ്യാമെന്ന് കരുതി കാത്തിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം പറയാന്‍ എളുപ്പമാണെങ്കിലും അത് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഗൗതമി കൂട്ടിച്ചേര്‍ത്തു.
 

Actress gowthami nair words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES