സിനിമയിലെ ഒരു പ്രമുഖ നടിയാണ് ജോമോൾ എന്ന ഗൗരി ചന്ദ്രശേഖര പിള്ള. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായിരുന്നു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. നിരhവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ ജോമോളിന്റെ പഴയൊരു അഭിമുഖ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സിനിമയുടെ ഭാഗമായതിനെ കുറിച്ചും അനുഭവങ്ങളുമാണ് ജോമോൾ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് വിവരിക്കുന്നത്. 'സിനിമയിൽ അഭിനയിക്കാൻ പോയതിനാൽ സ്കൂൾ ജീവിതവും കോളജ് ജീവിതവും അധികം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. പ്ലസ് ടുവിൽ സയൻസായിരുന്നതിനാൽ ഷൂട്ടിങും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാൻ ഏറെ പാടുപെട്ടു.'
'കോളജിൽ എത്തിയപ്പോൾ പഠിത്തത്തിൽ മുന്നിലായിരുന്നില്ലെങ്കിലും എല്ലാ കലാപരിപാടികൾക്കും ഞാൻ മുന്നിലുണ്ടായിരുന്നു. അതൊക്കെ അന്ന് വളരെ മനോഹരമായിരുന്നു. അഭിനയിക്കാൻ പോകുന്നതിനാൽ പഠനത്തിൽ അധ്യാപകരും സുഹൃത്തുക്കളും സഹായിച്ചിരുന്നു. ഞാൻ അഭിനയിച്ച സിനിമകൾ ഇപ്പോൾ ഞാൻ കാണാറില്ല. ആവശ്യമില്ലാതെ ഒരുപാട് എക്സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്. നല്ല ഓവർ ആക്ടിങ്ങായിരുന്നു. അന്നത്തെ എന്റെ വസ്ത്രധാരണവും മേക്കപ്പും എല്ലാം കാണുമ്പോൾ എനിക്ക് എന്തോപോലെ തോന്നും. ഞാനും കാണാറില്ല... മക്കളെ കാണിക്കാറുമില്ല. അവരത് കണ്ടാൽ ചിലപ്പോൾ കരഞ്ഞുകൊണ്ട് ഓടിയേക്കും. ഞാൻ കാണിക്കാത്തതിനാൽ അവർക്ക് എന്റെ സിനിമകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല' ജോമോൾ പറയുന്നു.