മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് കനി കുസൃതി. ചെറിയ വേഷങ്ങളില്‍ സിനിമകളില്‍ തിലങ്ങിയ എന്നാല്‍ സ്വന്തമായി ശക്തമായ നിലപാടുകള്‍ ഏറെയുള്ള താരമാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനിക്ക് സംസ്ഥാന പുരസ്‌കാരംം ലഭിച്ചത്. എന്നാൽ ഇപ്പോള്‍ താന്‍ മഞ്ജു വാര്യരുടെ ആരാധികയാണെന്ന് തുറന്ന് പറയുകയാണ് കനി. ഒരു അഭിമുഖത്തിലാണ് കനി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
മഞ്ജു ചെയ്യുന്ന കഥാപാത്രങ്ങള്‍ തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ട്. മലയാള സിനിമയില്‍ ശ്യാം പുഷ്‌കരന്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ തനിക്ക് ഇഷ്ടമാണ്. പക്ഷെ എല്ലാവരും ഒരേ തരം സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ ഒരു പോലത്തെ സിനിമകള്‍ക്ക് പകരം വൈവിധ്യമാര്‍ന്ന സിനിമകള്‍ വരണമെന്നാണ് ആഗ്രഹം.
'ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്. അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന്‍ അതെല്ലാം എനിക്ക് ഇഷ്ടമാണ്. എനിക്ക് കോമഡി സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പക്ഷെ ബ്ലാക്ക് കോമഡിയാവാം. പക്ഷെ ഒരു ജോനര്‍ എന്ന നിലയില്‍ കോമഡിയോട് എനിക്ക് താത്പര്യമാണ്.'-കനി കുസൃതി പറഞ്ഞു.