മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കുളപ്പുള്ളി ലീല. നിരവധി സിനിമാലാലിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം കൂടുതലായും പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചത് നെഗറ്റീവ് കഥാപാത്രങ്ങൾ ആണ്. എന്നാൽ ഇപ്പോൾ താരം തന്റെ സിനിമാ- സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.
കൂടുതലായും ഞാന്‍ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാല്‍ ഞാന്‍ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും’.എന്നാല്‍ ഇപ്പോള്‍ തനിക്ക് തീരെ വര്‍ക്ക് തനിക്ക് കിട്ടുന്നില്ലെന്നാണ് നടിയുടെ പരാതി.
പോയതൊന്നും തിരിച്ച് കിട്ടില്ല. വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി അത് തിരിച്ച് കിട്ടുമോ? എന്റെ ഭര്‍ത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. എന്നാല്‍ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്‍.
എന്നെ ആള്‍ക്കാര്‍ ഇത്രയും നശിപ്പിച്ചെങ്കിലും അവര്‍ നശിപ്പിക്കുന്നത് അനുസരിച്ച് എനിക്ക് ദൈവം നന്മയാണ് തരുന്നത്. ആറ് മാസം ഞാന്‍ മായ ചെയ്തു. പത്ത് ഇരുപത് ലക്ഷം എന്റെ അക്കൗണ്ടില്‍ വന്നു. ഇവരൊക്കെ എന്നെ വഞ്ചിച്ചിട്ട് ഞാന്‍ എന്തായി? എന്നും കുളപ്പുള്ളി ലീല പറയുന്നു.