മലയാള സിനിമ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം മകളെ കുറിച്ച് ലക്ഷ്മിപ്രിയയോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന് സർപ്രൈസ് ഒരുക്കി കൊണ്ട് തന്നെ മകള്‍ സ്‌കൂളില്‍ പോകുന്ന ദൃശ്യങ്ങളും മറ്റ് ചില സര്‍പ്രൈസുകളുമായായിരുന്നു മോഹന്‍ലാല്‍ എത്തിയത്.
സ്‌കൂളിലേക്ക് പോവാന്‍ ലക്ഷ്മിപ്രിയയുടെ മകള്‍ മാതംഗി ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ഷോയില്‍ കാണിച്ചത്. സ്‌കൂളിലെ ടീച്ചറുടെ കൂടെ പുതിയ യൂണിഫോം ധരിച്ച് നില്‍ക്കുന്നതടക്കം നിരവധി ഫോട്ടോസ് കാണിച്ചിരുന്നു. മകളെ കണ്ടതില്‍ സന്തോഷമായോ എന്ന ചോദ്യത്തിന് ഒത്തിരി സന്തോഷമായെന്നും നന്ദിയുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. മാത്രമല്ല മകളുടെ ജനനത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ കൂടി നടി പങ്കുവെച്ചു.
തന്റെയും ഭര്‍ത്താവിന്റെയും പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മകളാണ് മാതംഗി. ആറ് മാസം കഴിഞ്ഞപ്പോള്‍ ജനിച്ച അവളെ ഒത്തിരി പ്രാര്‍ഥനകളിലൂടെയും മറ്റുമാണ് ജീവിതത്തിലേക്ക് കൊണ്ട് വന്നത്. ജനിച്ചപ്പോള്‍ ഒരു കിലോ പോലും ശരീരഭാരം ഇല്ലായിരുന്നു. എന്തായാലും മകള്‍ സുഖമായിരിക്കുന്നുവെന്നും സ്‌കൂളിലൊക്കെ പോവുന്നുണ്ടെന്ന കാര്യവും മോഹന്‍ലാല്‍ സൂചിപ്പിച്ചു.