ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ പല സുഹൃത്തുക്കളും എന്നെ ഇപ്പോള്‍ മംമ്താ മോഹന്‍ദാസ് എന്നല്ല മംമ്താ മോദി എന്നാണ് വിളിക്കുന്നത് എന്ന് തുറന്ന് പറയുകയാണ് മംമ്ത.
പല സുഹൃത്തുക്കളും എന്നെ ഇപ്പോള്‍ മംമ്താ മോഹന്‍ദാസ് എന്നല്ല മംമ്താ മോദി എന്നാണ് വിളിക്കുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരു ഘട്ടത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയപ്പോള്‍ ലോസാഞ്ചലസില്‍ ജീവിതം പൂര്‍ണമായും അടിയറവ് വെക്കേണ്ടി വന്നു. അങ്ങനെ 2015 സമ്മര്‍ മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്.
കേരളത്തില്‍നിന്ന് എറ്റവും കൂടുതല്‍ തവണ അമേരിക്കയിലേക്ക് പോയി വരുന്ന ആള് മംമ്താ ആണോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. യാത്രകളാണ് ഇത്തരമൊരു പേരിന് ഇടയാക്കിയത്. നിലവിലേതിനേക്കാള്‍ കുറഞ്ഞ ഇടവേളകളിലായിരുന്നു ആദ്യ കാലത്തെ യാത്രകള്‍. അപ്പോഴൊക്കെ ഒരുപാട് സിനിമകള്‍ വേണ്ടെന്നുവെക്കേണ്ടി വന്നു. പിന്നീട് സിനിമകള്‍ കുറച്ച് ഞാന്‍ അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. ഇത്തരത്തിലുള്ള വലിയ ഇടവേളകള്‍ ജോലിയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതിനേക്കുറിച്ച് ഞാന്‍ പലരോടും അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊര്‍ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലരും മനസ്സിലാക്കിയത്, അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.