Latest News

വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം; ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല: നവ്യ നായര്‍

Malayalilife
വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം; ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല:  നവ്യ നായര്‍

ഴിഞ്ഞ  ദിവസം നടത്തിയ നടൻ വിനായകന്റെ പരാമർശങ്ങൾക്ക് എതിരെ വൻ വിമര്ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 
 വിനായകൻ വിവാദ പരാമർശങ്ങൽ ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് നടത്തിയത്. എന്നാൽ ഇപ്പോൾ 
നടന്‍ വിനായകന്റെ പരാമര്‍ശങ്ങളെ അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. നടന്‍ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ എനിക്ക് അതിന് കഴിയില്ലെന്നുമായിരുന്നു നവ്യ നായര്‍ പറഞ്ഞത്. 

വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്ത ആക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാല്‍, മറിച്ച് അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴുംനവ്യ നായര്‍ വ്യക്തമാക്കി.

എന്നെ കൊണ്ട് തല്ലാന്‍ ഒന്നും കഴിയില്ല. ഞാന്‍ വലിയൊരു ധൈര്യ ശാലി ആണെന്നും എന്തിനും എവിടെയും പ്രതികരിക്കുന്ന വ്യക്തിയാണെന്നും ഒരിടവും ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് വലിയ പ്രതികരണ ശേഷി ഒന്നും ഇല്ല. പലയിടങ്ങളിലും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സാഹചര്യം വന്നപ്പോഴും പ്രതികരിക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. ഇത് പല അഭിമുഖങ്ങളിലും ഞാന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എന്നാല്‍ പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് അഭിമാനവും അവരുടെ ബഹുമാനവും തോന്നാറുണ്ട് എന്നും താരം വ്യക്തമാക്കി.

അതേസമയം , ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകന്‍ പ്രതികരിച്ചത്. അതിനെ മീ ടൂ എന്ന് വിളിക്കും എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും നടന്‍ വിനായകന്‍ വ്യക്തമാക്കിയിരുന്നു. മീ ടൂ എന്നാല്‍ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് വിനായകന്‍ ചോദിച്ചത്. എന്താണ് മീ ടൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും മാധ്യമ പ്രവര്‍ത്തകരോട് വിനായകന്‍ ചോദിച്ചിരുന്നു.

Actress navya nair words about vinayakan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES