മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി നിഖില വിമല്‍. താരം പങ്കുവച്ച് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ഗ്രേ നിറത്തിലുള്ള സാരിയും ഫുള്‍ സ്ലീവ് ബ്ലൌസുമണിഞ്ഞാണ് പുത്തന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി താരം പോസ് ചെയ്തിരിക്കുന്നത്. ആന്റിക് മോഡലിലുള്ള ബ്ലാക്ക് മെറ്റലു കൊണ്ട് നിര്‍മ്മിച്ച ഹെവി ഓര്‍ണ്‍മെന്‍സും നിഖിലയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുകയാണ്. അതോടൊപ്പം സേഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് നിരവധി ആരാധകരും എത്തിയിരുന്നു. നിരവധി താരങ്ങളും ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്തിരന്നു. തന്‍വി റാമുള്‍പ്പെടെയുള്ള താരങ്ങളാണ് കമന്റുകളുമായി എത്തിയിരുന്നത്. നിഖില മലയാള സിനിമയില്‍ തുടക്കം കുറിച്ചത് ഭാഗ്യദേവതയുടെയാണ്.
'ലവ് 24*7' എന്ന ചിത്രത്തിലൂടെ നിഖില വിമല്‍ ഏറെ പ്രക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അതോടൊപ്പം സത്യന്‍ അന്തിക്കാട് ചിത്രമായ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലെ സലോമി എന്ന താരത്തിന്റെ കഥാപാത്രം ഏറെ പ്രക്ഷക പിന്തുണ നേടുകയും ചെയ്തു. മലയാളികള്‍ക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം ഇപ്പോള്‍ തമിഴകത്തിനും ഏറെ പ്രിയപ്പെട്ട നടിയാണ്. ജ്യേതിക ചിത്രത്തില്‍ കാര്‍ത്തിയുടെ സഹോദരിയായാണ് നിഖില വേഷമിട്ടിരുന്നത്.
![]()
ജില്ലാ കലാമേളകളില്‍ സ്‌ക്കൂള്‍ കാലം മുതല്‍ക്കെ തന്നെ പങ്കെടുത്ത് നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹയാകുകയും ചെയ്ത താരമാണ് നിഖില വിമല്‍. നിഖിലയുടെ സ്വദേശം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ്.