Latest News

എന്ത് പറഞ്ഞാലും മണിച്ചേട്ടൻ വഴക്കിടുമായിരുന്നു; എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; നിത്യ ദാസ്

Malayalilife
എന്ത് പറഞ്ഞാലും മണിച്ചേട്ടൻ വഴക്കിടുമായിരുന്നു;  എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; നിത്യ ദാസ്

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്.  ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്.  തുടർന്ന്  സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. എന്നാൽ ഇപ്പോൾ  റെഡ് കാർപ്പറ്റ് എന്ന ഷോയിൽ അതിഥിയായെത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ,

ഈ പറക്കും തളിക പോലെ തന്നെ ഹിറ്റായ സിനിമയാണ് കൺമഷിയും. അതിലെ പാട്ട് രംഗം ചിത്രീകരിയ്ക്കുമ്പോൾ എല്ലാം ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു എന്ത് പറഞ്ഞാലും മണിച്ചേട്ടൻ വഴക്കിടുമായിരുന്നു, എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ ഞാൻ എന്ത് പറഞ്ഞാലും കളിയാക്കുന്നത് പോലെയാണ് മണിച്ചേട്ടന് തോന്നിയിരുന്നത്. അവസാന കാലത്ത് പോലും വഴക്കിട്ടിരുന്നു. ഏറ്റവും അവസാനം ഞങ്ങളൊരു വിദേശ ഷോയ്ക്ക് പോകുമ്പോൾ ഞാൻ വെറുതേ, ‘മണിക്കിനാവിൻ കൊതുമ്പ് വള്ളം’ എന്ന പാട്ട് പാടി. ഒന്നും മനസ്സിൽ വച്ച് പാടിയതല്ല, എന്നാൽ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്.

സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും  സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 2007 ലായിരുന്നു നിത്യ വിവാഹിതയായത്. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. നൈന ജംവാൾ എന്നൊരു മകൾ കൂടി ദമ്പതികൾക്കുണ്ട്.

Actress nithya das words about kalabhavan mani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES