അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ തന്റെ ഗര്ഭകാലം ആസ്വദിക്കുകയാണ്. പേളി സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി ഗർഭകാലത്തെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മൂന്ന് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകറായിരുന്നു ചിത്രത്തിനു താഴെ കമന്റുമായി എത്തിയത്. പേളിയോട് ഒരു ആരാധകൻ അനുഷ്ക ചേച്ചി തലകുത്തി നിൽക്കുന്നത് കണ്ടില്ലേ അതുപോലെ നമുക്കും നിൽക്കണ്ടേ എന്നാണ് ചോദിച്ചിട്ടുള്ളത്. ഇതിനു വരുന്നത് രസകരമായ മറുപടികളാണ്. പേളി ശെരിക്കും പെട്ടു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
വൻ വിമര്ശനമായിരുന്നു അനുഷ്ക്കയുടെ ശീർഷാസന ചിത്രത്തിനെതിരെ ഉയർന്നിരുന്നു. ഡോക്ടർമാർവരെ കുട്ടിക്കുവരെ മോശം സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നാണ് അഭിപ്രായപ്പെട്ടത്. പേളിയുടെ സോഷ്യൽ മീഡിയ പേജുകളും അക്കൗണ്ടുകളും ലോക്ക് ഡൗൺ സമയത്തും ചലനമറ്റത് ആയിരുന്നില്ല. താൻ അമ്മയാവാൻ ഒരുങ്ങുന്ന സന്തോഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പേളി പങ്കുവെച്ചത്. പേളി താൻ ഗർഭിണി ആണെന്ന വിവരം വയറിൽ തലോടി കൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചായിരുന്നു ആരാധകരുമായി പങ്കുവെച്ചത്.