Latest News

കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി; ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല: പ്രിയാമണി

Malayalilife
കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി;  ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല: പ്രിയാമണി

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി പ്രിയാമണി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് 
 സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. 

പ്രിയാമണിയുടെ വാക്കുകള്‍, എനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ മൈന്‍ഡ് ചെയ്യാറില്ല. അതിനെ കൈകാര്യം ചെയ്യാന്‍ താന്‍ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും. എല്ലാത്തിനുമൊടുവില്‍ സത്യം പുറത്ത് വരും.

തനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ താന്‍ പിന്നെ മൈന്‍ഡ് ചെയ്യാറില്ല. ഫാമിലി മാന്‍ സീരിസിലെ അനുപമയെ പോലെയല്ല താന്‍. തനിക്ക് പാചകം അറിയില്ല. ഭര്‍ത്താവ് പാചകം ചെയ്യുകയും താന്‍ കഴിക്കുകയും ചെയ്യും. തന്റെ ജീവിതത്തോട് ചേര്‍ന്നിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ താനായിരിക്കാന്‍ ആഗ്രഹിക്കുന്നു. വീടിനോട് ചേര്‍ന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെ പോലെയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.  

Actress priya mani words about social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES