Latest News

നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു;വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു: രചന നാരായണൻകുട്ടി

Malayalilife
നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു;വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു: രചന നാരായണൻകുട്ടി

മിനിസ്ക്രീനിലൂടെ  മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയായിരുന്നു. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് നടി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.  ജയറാമിന്റെ നായികയായി രചന മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ബിഗ് സ്ക്രീനിലെത്തിയത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് നടി.

കുറച്ച് കാലം മുന്‍പ് വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ട്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്. ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും, വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.

നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും, ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു’.

 

 

Actress rachana narayanan kutty words about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES