Latest News

അടുത്തതായി സിപിഐഎമ്മിലേക്ക് ചേക്കേറും; നടി ഖുശ്ബുവിന് എതിരെ രഞ്ജിനി

Malayalilife
അടുത്തതായി സിപിഐഎമ്മിലേക്ക് ചേക്കേറും; നടി ഖുശ്ബുവിന് എതിരെ രഞ്ജിനി

നിരവധി സിനിമകളിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ഖുശ്‌ബു. നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായിരുന്ന ഖുശ്ബു കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കോണ്‍ഗസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്നാൽ ഇപ്പോൾ  നടി രഞ്ജിനി കുശ്ബുവിന്റെ ഈ തീരുമാനത്തെ എതിർത്ത് രം​ഗത്ത്.  രഞ്ജിനി തന്റെ വിയോജിപ്പ് ഫേസ്ബുക്കിലൂടെയാണ് രേഖപ്പെടുത്തിയത്. രഞ്ജിനി ഫേസ്ബുക്ക് കുറിപ്പിലൂടെ കുശ്ബു സ്വാര്‍ത്ഥയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവന്‍ നാണം കെടുത്തിയെന്നാണ് കുറിച്ചിരിക്കുന്നത്. 

നമ്മുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിങ്ങള്‍ അപലപിച്ച് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങള്‍ തന്നെ ഇന്ത്യയെ നയിക്കാന്‍ മോദിജി മാത്രമാണ് ശരിയായ വ്യക്തിയാണ് അഭിപ്രായപ്പെട്ടതും കേട്ടു. അത് ഏറെ നിരാശജനകമാണ്. നിങ്ങള്‍ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്.

കോൺ​ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എന്റെ പ്രിയ സഹപ്രവര്‍ത്തക ഖുശ്ബുവിനെ അഭിനന്ദിക്കണോ എന്ന് എനിക്ക് നിശ്ചയമില്ല. ഡിഎംകെ, എഐഡിഎംകെ( താല്‍പര്യം കാണിച്ചു പക്ഷെ അംഗത്വമെടുത്തില്ല), കോണ്‍ഗ്രസ്, ഇന്നലെ ബിജെപി. അത്ഭുതപ്പെടേണ്ടതില്ല അടുത്തതായി സിപിഐഎമ്മില്‍ ചേക്കേറും. രാഷ്ട്രീയത്തില്‍ ക്ഷമ അത്യാവശമാണ്. അതിലേറെ പ്രത്യയശാസ്ത്രവും പ്രധാനമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം.

പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരില്‍ മറ്റ് മേഖലകളിലെ ആളുകള്‍ അഭിനേതാക്കളെ കളിയാക്കുന്നതില്‍ അതിശയിക്കുന്നില്ല. ഇന്ന് നിങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി നിങ്ങള്‍ സിനിമാ വ്യവസായത്തെ മുഴുവന്‍ നാണം കെടുത്തിയെന്നും രഞ്ജിനി പറഞ്ഞു. അതേസമയം ബിജെപിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ഖുശ്‌ബു  രംഗത്ത് എത്തിയിരുന്നു. 
 

Read more topics: # Actress kushbu,# renjini,# bjp
Actress renjini statement against kushbu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES