Latest News

മഞ്ജു ഒരു സ്വാഭാവിക അഭിനേത്രിയായിരുന്നു; കഴിവുള്ള ആളുകളെ കാണുമ്പോൾ തനിക്ക് ഭയങ്കര സന്തോഷമാണ്; അന്ന് ശ്രീവിദ്യ പറഞ്ഞത്

Malayalilife
മഞ്ജു ഒരു സ്വാഭാവിക അഭിനേത്രിയായിരുന്നു; കഴിവുള്ള ആളുകളെ കാണുമ്പോൾ തനിക്ക് ഭയങ്കര സന്തോഷമാണ്; അന്ന് ശ്രീവിദ്യ പറഞ്ഞത്

ഭിനയം കൊണ്ടും നൃത്തവും കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച താരമാണ് ശ്രീവിദ്യ. മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ. വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ മഞ്ജുവിനെ പറ്റി സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ  വീണ്ടും ശ്രദ്ധ നേടുന്നത്. തന്നേക്കാൾ ഒത്തിരി ടാലന്റുള്ള ആർട്ടിസ്റ്റിനെ കാണുമ്പോൾ തനിക്ക് വളരെ സന്തോഷമാണെന്നാണ് ശ്രീവിദ്യ പറയുന്നത്.

മഞ്ജു വാര്യരോടൊപ്പം അഭിനയം ഒരു എക്സ്പീരിയൻസ് ആയിരുന്നുവെന്നും ശ്രീവിദ്യ പറയുന്നുണ്ട്. പദ്മിനിയോ സാവിത്രിയോ അങ്ങനെയൊരു ലെവലിലുള്ള ആർ‌ട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന ഫീൽ ആയിരുന്നു. മഞ്ജു ഒരു സ്വാഭാവിക അഭിനേത്രിയായിരുന്നു. കഴിവുള്ള ആളുകളെ കാണുമ്പോൾ തനിക്ക് ഭയങ്കര സന്തോഷമാണ്. അതൊക്കെയാണ് തന്റെ സന്തോഷങ്ങൾ എന്നാണ് ശ്രീവിദ്യ പറഞ്ഞത്. നേരത്തെ നടി ശോഭന ഉൾപ്പെടെയുള്ളവർ മഞ്ജു വാര്യരുടെ അഭിനയ മികവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ ശോഭന പങ്കുവെച്ചത്. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു അന്ന് കേട്ടത്. മഞ്ജു ഡാൻസ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേർത്തു പിടിച്ചു കൊണ്ട് സംസാരിക്കാൻ ആർക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അവൾ അത്രയും ഒറിജിനൽ ആണ്. സംസാരിക്കാൻ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവൾ.

ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജു .മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹം ഉണ്ടെന്നും ശോഭന പറഞ്ഞു. മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. നിറ കണ്ണുകളോടെയാണ് മഞ്ജു അത് കേട്ടിരുന്നത്. അതേസമയം മഞ്ജുവിൻ്റെ രണ്ടാം വരവിൽ തമിഴിലേക്കും അവസരം കിട്ടിയിട്ടുണ്ട്.

Actress sreevidhya old interview about manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES