മലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് സുരഭിലക്ഷ്മി. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. എന്നാൽ ഇപ്പോൾ നടി തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടി സുരഭി ലക്ഷ്മിയും കൂട്ടരും വീട്ടിൽ വന്ന ഫുഡ് ഡെലിവറി ബോയ്‌ക്ക് സർപ്രൈസ് സമ്മാനമാണ് ഒരുക്കിയത്. അപ്രതീക്ഷിത അതിഥിക്കായി ഇവർ സമ്മാനമൊരുക്കിയത് കുറച്ചു ദിവസം മുൻപ് പുറത്തിറക്കിയ സുരഭിയുടെ ഷോർട്ഫിലിം ഫുഡ് പാത്തുമായിബന്ധപ്പെട്ടാണ്. പ്രതീക്ഷിക്കാതെ കൈ നിറയെ സമ്മാനവുമായാണ് ഭക്ഷണവുമായെത്തിയ യുവാവ് മടങ്ങിയത്.
സുരഭി സമ്മാനങ്ങൾ ഭക്ഷണം ഓർഡർ ചെയ്യും മുൻപേ തന്നെ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. എല്ലാം തയ്യാറെടുപ്പുകൾക്കും ശേഷമാണ് താരം വീഡിയോ ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. പ്രേക്ഷകരോടായി എന്താണ് പ്ലാൻ എന്ന് വീഡിയോയ്ക്ക് മുൻപ് സർപ്രൈസ് ചോരാതെ തന്നെ സുരഭി വിശദീകരിക്കുന്നുമുണ്ട്. നടി സർപ്രൈസ് ഒരുക്കിയിരുന്നത് ഒരു മേശയുടെ മുകളിൽ കമഴ്ത്തിവച്ചിരിക്കുന്ന കപ്പുകളിലാളിയിരുന്നു.
സുരഭി തന്റെ സർപ്രൈസ് ഒരുക്കിയത് എറണാകുളത്ത് സഹോദരിയുടെ വീട്ടിലായിരുന്നു. 12 തരം സമ്മാനങ്ങളെഴുതിയ കടലാസുകൾ പന്ത്രണ്ടു പേപ്പർകപ്പുകൾക്കുള്ളില്ലായി സൂക്ഷിച്ചിരുന്നു. തുടർന്നാണ് സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്ത് നടി കാത്തിരുന്നത്. വടകര സ്വദേശിയായ കെ.സമീറിനാണ് ഭക്ഷണവുമായെത്തിയപ്പോൾ അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചത്. എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥി കൂടിയാണ് സമീർ. വിദ്യാഭ്യാസ വായ്പ്പ അടയ്ക്കുന്നതിന് വേദിയാണ് ഒഴിവുസമയത്ത് സമീർ ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെയും സുരഭിലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം സമീർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സുരഭിലക്ഷ്മിയുടെ സഹോദരിയുടെ വീട്ടിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി എത്തിയത് സുരഭി തന്നെയാണ്. ജിത്തു കെ. ജയനാണ് അയൂബ് കച്ചേരി നിർമിച്ച ചിത്രം സംവിധാനം ചെയ്തത്.