Latest News

റൊമാന്റിക്കാവാൻ പറഞ്ഞപ്പോൾ നാണം വന്നു; സഹികെട്ട് അനൂപ് മേനോൻ ദേഷ്യപ്പെട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാൻ പറഞ്ഞു അവസാനം; അനുഭവം പറഞ്ഞ് സുരഭി ലക്ഷ്മി

Malayalilife
റൊമാന്റിക്കാവാൻ പറഞ്ഞപ്പോൾ നാണം വന്നു; സഹികെട്ട് അനൂപ് മേനോൻ ദേഷ്യപ്പെട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാൻ പറഞ്ഞു അവസാനം; അനുഭവം പറഞ്ഞ് സുരഭി ലക്ഷ്മി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ  അഭിനെതിരെയാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിൽ നിന്നുമാണ് താരം ബിഗ് സ്ക്രീനിലേക്ക് ചുവടു വച്ചത്.  നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ  പദ്മയിൽ അനൂപ് മേനോന്റെ ഭാര്യയാണ് സുരഭി ലക്ഷ്മി ആരാധകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിലെ റൊമാന്റിക് രം​ഗങ്ങൾ അഭിനയിക്കാൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഇപ്പോൾ താരം  തുറന്ന് പറഞ്ഞിരിക്കുകയാണ്.

'റൊമാന്റിക് രം​ഗങ്ങൾ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പദ്മയിലെ റൊമാന്റിക് രം​ഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അനൂപ് മേനോനോടൊപ്പമുള്ള രം​ഗങ്ങൾ ചെയ്യുമ്പോൾ നാണം വന്നു. അവസാനം അദ്ദേഹം തന്നെ ദേഷ്യപ്പെട്ടിട്ട് നീയെന്തിങ്കിലുമൊക്കെ കാണിക്കാൻ പറഞ്ഞു അവസാനം. അനൂപേട്ടൻ 'നീ എന്തോന്നാ ചെയ്യുന്നേ' എന്ന് ചോദിച്ച് വഴക്ക് പറയുമായിരുന്നു. 

ഹോട്ട് ആന്റ് സെക്‌സി ആയി അഭിനയിക്കാൻ ആവശ്യപ്പെട്ടാൽ ആ സിനിമയുടെ കഥ എനിക്ക് കൺവിൻസിങ് ആയാൽ ചിലപ്പോൾ ചെയ്‌തേക്കും. എന്നാൽ വെറുതേ ഗ്ലാമർ കാണിക്കാൻ വേണ്ടി ചെയ്യില്ല. അതിനൊന്നും എന്നെ ആരും വിളിക്കുകയും ഇല്ല. അത്തരം ഒരു ഗ്ലാമർ രംഗം സിനിമയ്ക്ക് അത്യാവശ്യമായി എനിക്ക് തോന്നിയാൽ ഒരു അഭിനേത്രി എന്ന നിലയിൽ ചെയ്യുന്നതിൽ തെറ്റില്ല എന്നതാണ് എന്റെ വിശ്വാസം. ഫൂലൻ ദേവിയുടെ കഥ പറഞ്ഞ ബാന്റിഡ് ക്യൂൻ എന്ന സിനിമയിൽ സീമ ബിശ്വാസ് എന്ന നടി നഗ്നയായി നടന്നിട്ടുണ്ട്. അത് യഥാർത്ഥ സംഭവമാണ്. ഫൂലൻ ദേവി അങ്ങനെ നടന്നിട്ടുണ്ട്. അത്തരത്തിൽ കണ്ടന്റ് ബേസ്ഡ് ആയിട്ടുള്ള സിനിമകൾക്ക് വേണ്ടി ചെയ്യും.'

'ലോക് ഡൗൺ കാലത്ത് വെറുതേ കിടന്ന് സിനിമ കാണൽ തന്നെയായിരുന്നു പണി. അതോടെ നന്നായി വണ്ണം വച്ചു. ഇനി നിന്നെ സിനിമയിൽ അമ്മയായി അല്ല, അമ്മൂമ്മയായി വിളിക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞതോടെയാണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. അതോടെ സിക്‌സ് പാക്ക് വെച്ച് നടക്കുന്നവരോട് വല്ലാത്ത ബഹുമാനം തോന്നി. ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചിട്ടാണ് ബോഡി ഫിറ്റ്നസ് നിലനിർത്തുന്നവർ‌ വർക്കൗട്ട് ചെയ്യുന്നത്. അതിന് നല്ല ക്ഷമ ആവശ്യമാണ്' സുരഭി ലക്ഷ്മി പറയുന്നു.

Actress surabhi lekshmi words about padhma movie experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES