മലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ സുരഭിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എം 80 മൂസയിലെ പാത്തു എന്ന ക്യാരക്ടറിന് ഞങ്ങളുടെ നാട്ടിലൊക്കെയുള്ള അറുപത് എഴുപത് വര്ഷം മുൻപുള്ള ഉമ്മമാർ സംസാരിക്കുന്ന രീതിയാണ്. ഞാൻ ഒരു നാട്ടിൻ പുറത്ത് നിന്നും വന്നിട്ടുള്ള ആളായത് കൊണ്ട് എന്റെ അകത്തും ആ സ്വഭാവ സവിശേഷതകൾ ഉണ്ടാകും. ആളുകൾ പെട്ടെന്നു എന്നെ തിരിച്ചറിയുന്നത് പാത്തു എന്ന ക്യാരക്ടറിലൂടെയായിരിക്കും. അതുകൊണ്ട് ആളുകൾ പെട്ടെന്ന് അടുത്തേക്ക് വരും.
നാഷണൽ അവാർഡ് കിട്ടി കഴിഞ്ഞതിന് ശേഷവും ആളുകൾ വിളിക്കുന്നത് ഈ ടൈപ്പ് ക്യാരക്ടറിനായത് കൊണ്ട് അത് ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഞാനും വിനോദേട്ടനും ഒരുപാട് പരസ്യങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്.
ഉദ്ഘാടനങ്ങൾക്ക് ഒക്കെ പോയിക്കൊണ്ടരുന്നത് നൈറ്റി ഇട്ടിട്ടാണ്. ജ്വല്ലറിയും ടെക്സ്റ്റൈൽസുമെല്ലാം നൈറ്റി ഇട്ടുപോയി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മാറ്റം വന്നത്. ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്.