മലയാളികളുടെ പ്രിയ താരമാണ് ശ്വേത മേനോന്‍. ഭര്‍ത്താവ് ശ്രീവല്‍സല്‍ മേനോനൊടൊപ്പവും മകള്‍ സബൈനയ്‌ക്കൊപ്പവും നടി ഇപ്പോള്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മോഹന്‍. മലയാളം,ഹിന്ദി,കന്നഡ,തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. എന്നാൽ ഇപ്പോൾ കരിയറിലേയും ജീവിതത്തിലേയും രസകരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള ശ്വേതയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ക്രേസി സ്റ്റാർസിൽ പങ്കെടുക്കവെയായിരുന്നു ജീവ രസകരമായ ചോദ്യങ്ങൾ ശ്വേതയോട് ചോദിച്ചത്. ട്രോളുകൾ കാണുമ്പോൾ ദേഷ്യം തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ശ്വേത പറഞ്ഞത്. ഞാനത് ആസ്വദിക്കാറുണ്ട്. ഒരേ സമയം രണ്ടുപേരെ പ്രണയിച്ചിട്ടുണ്ടെന്നും ജീവയുടെ ചോദ്യത്തിന് മറുപടിയായി ശ്വേത പറഞ്ഞിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ സിനിമയിലേക്ക് വന്നതാണ്. സെലിബ്രിറ്റികളുടെ ഇടയിലാണ് വളർന്നത്. അതിനാൽ ഓട്ടോഗ്രാഫൊന്നും മേടിച്ചിട്ടില്ല.
ഭർത്താവറിയാതെ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കുന്ന സ്വഭാവമില്ല. മോഷ്ടിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി. ഇപ്പോഴും ചെയ്യുന്നുണ്ട്. ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പൈസ കക്കാറുണ്ട്. ഞാനാണ് എടുക്കുന്നതെന്നറിയാം, എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കിയില്ലെങ്കിൽ എനിക്ക് സമാധാനമുണ്ടാവില്ല. ശ്രീയുടെ പേഴ്‌സിൽ നിന്നും പൈസ എടുത്ത് ഞാനെന്തെങ്കിലും മേടിച്ച് വരും. ഫുഡിന് വേണ്ടിയായാണ് കൂടുതൽ പൈസ ചിലവാക്കുന്നത്