മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഉണ്ണി മായ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അതേസമയം ഒരു നടി എന്നതിലുപരി താരം ഒരു നിർമ്മാതാവും കൂടിയാണ്. എന്നാൽ ഇപ്പോൾ ദിലീഷ് പോത്തന്റെ ബ്രില്ല്യൻസിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണിമായ.
പോത്തേട്ടൻ ബ്രില്ല്യൻസ് ഞങ്ങൾ ഉണ്ടാക്കിയതല്ല, അത് ജനങ്ങൾ ഞങ്ങൾക്ക് നൽകിയതാണ് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിമായ പറഞ്ഞു. പോത്തേട്ടൻ ബ്രാൻഡ് ഉണ്ടാക്കിയെടുത്തത് എങ്ങനെയായിരുന്നു. ആ ഒരു വാക്കിൽ നിന്ന് എത്രത്തോളം വിജയം ലഭിച്ചു എന്ന അവതരകന്റെ ചോദ്യത്തിന് പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ജനങ്ങൾ നൽകിയതാണെന്നും അതുകൊണ്ട് സ്വാതന്ത്ര്യമല്ല ഉത്തരവാദിത്തമാണ് കൂടുന്നത്.
‘പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന ബ്രാൻഡ് ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്ത് ഉണ്ടാക്കിയതല്ല. അത് ജനങ്ങൾ നൽകിയതാണ്. ഏതോ ഒരു നല്ല നിമിഷത്തിൽ ആളുകൾ നൽകിയതാണ്. അങ്ങനെ ഒരു ബ്രാൻഡ് നെയിം ഉണ്ടായതിനു ശേഷം പ്രേക്ഷകർ ചിലത് പ്രതീക്ഷിക്കുന്നുണ്ട് എന്ന ശ്രദ്ധ ഞങ്ങളിലും ഉണ്ടാക്കിയിട്ടുണ്ട് അങ്ങനെ വരുമ്പോൾ അവിടെ സ്വാതന്ത്ര്യമല്ല ഉത്തരവാദിത്തമാണ് കൂടുന്നത്.
ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടോ എന്നതിലാണ് ഇപ്പോൾ കാര്യം. ആ ഒരു പേര് ഉത്തരവാദിത്തമാണ് കൂട്ടുന്നതെന്നും’ ഉണ്ണിമായ പറഞ്ഞു. ഒരുപാട് പേരുടെ വർക്കാണ് സിനിമ എന്നത്. അവിടെ സ്മാർട്ട് വർക്കാണ് വേണ്ടത് എകാരണം എന്തിനെയും വാണിജ്യ പരമായി കാണുന്ന സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ അല്ലെങ്കിൽ ഒന്ന് അനക്കമെങ്കിലും സൃഷ്ടിക്കണമെങ്കിൽ സ്മാർട്ട് വർക്കിനെ അത് സാധ്യമാകൂ.
സിനിമ എന്നത് ഒരു കൂട്ടായ്മയാണ് അവിടെ ബ്രില്ലൻസിനാണ് പ്രാധാന്യമെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു. സിനിമയ്ക്കുള്ളിൽ വളരെ കുറച്ചു സമയം കൊണ്ട് തന്നെ ആരാധകരുടെ പ്രയങ്കരിയായി മാറിയ താരമാണ് ഉണ്ണിമായ. അഭിനയത്തിനപ്പുറം സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിട്ടുണ്ട്.