കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ നടിമാരില്‍ ഒരാളാണ് വരക്ഷ്മി ശരത്കുമാര്‍. താന്‍ ഒരു താരപുത്രിയായിരുന്നിട്ടും തിനക്കും അത്തരത്തിലുളള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു എന്ന് വരലക്ഷ്മി വെളിപ്പെടുത്തുന്നു. നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിന്റെ മകളാണ് താന്‍. ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത്തരം മൃഗങ്ങളെ സ്ത്രീകള്‍ തുറന്നു കാണിക്കണമെന്നും എന്നാല്‍ അവര്‍ക്ക് ഉളള അവസരം ഇകിലൂടെ നഷ്ടമാകില്ലേ എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് താരം മറുപടി നല്‍കിയത്.
''അത് അവരു തിരഞ്ഞെടുപ്പാണ്. ഞാനും സമാന അനുഭവം നേരിട്ടിട്ടുണ്ട്. പക്ഷെ ഞാനത് തുറന്ന് പറഞ്ഞു. ഞാനിത്തരം പ്രസ്‌നങ്ങളൊക്കെ നേരിടുകയും നോ എന്ന് പറയാന്‍ പഠിക്കുകയും ചെയ്തു. താരപുത്രിയായിരുന്നിട്ടു കൂടി എനിക്കത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ എന്റെ പക്കലുണ്ട്''എന്നും താരം പറയുന്നു.
''കാസ്റ്റിങ് കൗച്ചിനോട് നോ പറഞ്ഞതോടെ എന്നെ പലരും വിലക്കി. പക്ഷെ ഇന്ന് ഞാന്‍ 25 സിനിമകള്‍ ചെയ്തു കഴിഞ്ഞു, സ്വന്തം കാലില്‍ നില്‍ക്കുന്നു. 25 നല്ല നിര്‍മ്മാതക്കള്‍ക്കും സംവിധായകര്‍ക്കും ഒപ്പം ജോലി ചെയ്തു. ഈയ്യടുത്താണ് ഞാനെന്റെ 29-ാമത്തെ സിനിമയുടെ കരാറില്‍ ഒപ്പു വച്ചത്'' എന്നും വരലക്ഷ്മി വ്യക്തമാക്കുന്നു.