Latest News

ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല; കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം;പക്ഷേ എനിക്കത് പറ്റില്ല: വിധു ബാല

Malayalilife
ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല; കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം;പക്ഷേ എനിക്കത് പറ്റില്ല: വിധു ബാല

രു കാലത്ത് മലയാളിപ്രേഷകരുടെ പ്രിയ  നടിയായിരുന്നു വിധുബാല. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് മാറിനിന്ന താരം  വീണ്ടും സജീവമായത്. കഥയല്ലിതു ജീവിതം വിധുബാലയുടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ പരിപാടിയാണ്. എന്നാൽ ഇപ്പോൾ  ഇതെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകളെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് പറഞ്ഞിരിക്കുകയാണ് വിധുബാല. 

വിധുബാലയുടെ വാക്കുകള്‍ ഇങ്ങനെ,

‘ചിലപ്പോള്‍ ആളുകള്‍ നടുറോഡില്‍ പിടിച്ചുനിര്‍ത്തി കരച്ചിലും ബഹളവുമാണ്. അയ്യോ ചേച്ചീ, എന്റെ കുടുംബത്തില്‍ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ളൈറ്റില്‍ വച്ചും തിയേറ്ററില്‍ ഇന്റര്‍വല്ലിനും ഇങ്ങനെ എത്തും. ഇവര് എന്നെ വിശ്വസിച്ചാണ് ഓരോന്ന് പറയുന്നത്.

എനിക്കിത് സന്തോഷവും അഭിമാനവുമാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത്. ആദ്യ എപ്പിസോഡിലെ കേസ് തന്നെ ഒത്തുതീര്‍പ്പായി. പരിപാടിയ്ക്ക് വന്നിരിക്കുന്നവര്‍ പറയുന്നത് ഓര്‍മ്മിച്ച് വയ്ക്കണം. നിയമം കുറച്ചൊക്കെ പഠിക്കണം. ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല. കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം. എനിക്കത് പറ്റില്ല.

ചിലപ്പോള്‍ ദേഷ്യം കാണിക്കേണ്ടിവരും. പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നു. സിനിമയില്‍ ഉള്ളവരൊക്കെ തുടങ്ങിയ കാലത്ത് വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.’

Actress vidhu bala words about kathayallithu jeevitham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES