നിരന്തരമുള്ള വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങളിലുണ്ടായ പോരായ്മ തുറന്ന് സമ്മതിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഓം റാവത്താണ് അവസാനം ഈ കുറ്റസമ്മതം നടത്തിയത്. പ്രേക്ഷകര്‍ക്ക് പൂര്‍ണമായ ഒരു വിഷ്വല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്നതിന് ഞങ്ങള്‍ക്ക് കുറച്ച് കൂടി സമയം വേണമെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുന്നതായുമാണ് അദ്ദേഹം തന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിലൂടെ അറിയിച്ചത്.
പ്രഭാസും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആദിപുരുഷിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. മോശമായ വി എഫ് എക്‌സിന്റെ ഉപയോഗമാണ് അതിന് കാരണം. വിമര്‍ശനങ്ങള്‍ക്കൊപ്പം ചിത്രത്തെ കളിയാക്കി ട്രോളുകളും ഇറങ്ങിയിരുന്നു.
മികച്ച വി എഫ് എക്‌സ് ഉപയോഗിച്ചതിലൂടെ നിര്‍മ്മാതാക്കള്‍ക്ക് അധിക ചെലവ് ഉണ്ടായെന്നാണ് സൂചന. ചിത്രത്തിന്റെ ബഡ്ജറ്റില്‍ 25ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടായി. ഇതോടെ ചിത്രത്തിന്റെ മുഴുവന്‍ ബഡ്ജറ്റ് ഏകദേശം 550 കോടിയ്ക്ക് മുകളിലാകും. നിലവിലെ ടീസറിനെക്കുറിച്ചുള്ള മോശം അഭിപ്രായത്തില്‍ ഈ തുക തിരിച്ചു പിടിക്കാനാകുമോ എന്നാണ് നിര്‍മ്മാതക്കളുടെ ആശങ്ക.
ജൂണ്‍ 16 ആണ് ആദിപുരുഷിന്റെ ഏറ്റവും പുതിയ റിലീസ് ഡേറ്റ്. ഭഗവാന്‍ ശ്രീരാമനോടും ഭാരതത്തിന്റെ സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള ആരാധനയുടെ പ്രതീകമാണ് ആദിപുരുഷ് എന്നും ഓം റാവത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. അതുകൊണ്ട് ഈ ചിത്രത്തിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.
രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ശ്രീരാമനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ആരാധകര്‍ ചിത്രത്തിനായി വലിയ പ്രതീക്ഷ തന്നെ വെച്ച് പുലര്‍ത്തിയിരുന്നു. ടീസര്‍ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയില്‍ വെച്ചാണ് നടന്നത്. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്സ് 3ഡി ഫോര്‍മാറ്റില്‍ കണ്ട് ആസ്വദിക്കാവുന്ന തരത്തില്‍ ടി സിരീസും റെട്രോഫൈല്‍സും സംയുക്തമായി നിര്‍മിച്ചിരിക്കുന്നു.