മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സഹോദരീ ബന്ധത്തിൽ വൈരം പടർത്തുന്ന കമന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിര രംഗത്ത് എത്തിയിരിക്കുകയാണ് താരം. സഹോദരി ദിയ കൃഷ്ണയ്ക്കൊപ്പമുള്ള വീഡിയോയ്ക്ക് ചുവടെ വന്ന ഒരു കമന്റ് ചൂണ്ടിക്കാട്ടിയാണ് അഹാന വിമർശനം ഉയർത്തിയിരിക്കുന്നത്.
‘ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജുകൾ ഞാൻ കാണാറുണ്ട്. ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങൾ, ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമൻറിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള സാഡിസ്റ്റുകൾ എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ.
‘ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തൻ കമന്റുകൾ അതിന് ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്നേഹത്തെയും നിങ്ങളുടെ കമന്റുകൾ ബാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ പ്ലീസ് അൽപം പക്വത കാണിക്കൂ.’
‘ഞാൻ യൂട്യൂബിൽ കണ്ട ഒരു കമൻറ് പങ്കുവയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ എല്ല എന്നാണ് കമൻറ്. എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാർഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരം കമൻറുകൾ ഇടുകയും അതുമൂലം രണ്ട് സഹോദരിമാർക്കുമിടയിൽ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങൾ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂ.’– അഹാന കുറിച്ചു.