മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് അജു വർഗീസ്. 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തരാം വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തു. നെറ്റ് ഫ്ളിക്സും ആമസോണും ആഗോളതലത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ ഒരുപാട് സിനിമകൾ കേരളത്തിൽ ഇപ്പോൾ ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ സിനിമ വ്യവസായത്തിനും നിർമ്മാതാക്കൾക്കും ഏറെ ഗുണമാണ് നൽകുന്നത്.
പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് ഇത്തരം പ്ലാറ്റ്ഫോമുകൾ സഹായകരമാവും. ബിഗ് സ്ക്രീൻ ഫോർമാറ്റിൽ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധ മാറുന്നു എന്നതും ചെറിയൊരു ന്യൂനതയായി പറയാം. എങ്കിലും സിനിമ എന്ന മാദ്ധ്യമം കൂടുതൽ ജനകീയമാകുന്നത് സ്വാഗതാർഹമാണ്. എന്നാൽ തിയേറ്ററിൽ കാണേണ്ട സിനിമ എതൊക്കെയാണെന്ന് അറിയാവുന്ന പ്രേക്ഷകരും ഇവിടെയുണ്ട് .
എന്തെല്ലാം പ്രതിസന്ധി വന്നാലും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന നടീ നടന്മാരും ടെക്നീഷ്യന്മാരും നമുക്കുണ്ട്. സിനിമയുടെ പ്രാധാന്യം അനുസരിച്ചു പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാനുള്ള കഴിവ് നമ്മുടെ പ്രേക്ഷകർക്ക് ഉണ്ടെന്നാണ് വിശ്വാസംനിർമ്മാണം ഇനിയുമുണ്ടായേക്കാം അജു പറഞ്ഞു.