Latest News

രാജ്യത്തിനു അഭിമാനം ആകേണ്ടവര്‍ ജയിലിലും കിടക്കും; കുറിപ്പ് പങ്കുവച്ച് അഖില്‍ മാരാര്‍

Malayalilife
രാജ്യത്തിനു അഭിമാനം ആകേണ്ടവര്‍ ജയിലിലും കിടക്കും; കുറിപ്പ് പങ്കുവച്ച് അഖില്‍ മാരാര്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന് അനുകൂലമായി മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധ നേടുകയും തുടർന്ന് ഇതുമായി  ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ 
 പ്രതികരിച്ചുകൊണ്ടുള്ള സംവിധായകന്‍ അഖില്‍ മാരാറിന്റെ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. പരിഹാസരൂപേണയാണ് അഖില്‍ മാരാര്‍ പ്രതികരിച്ചിരിക്കുന്നത്.

 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്ത എസ് പി സുനിയുടെ കടുത്ത വെളിപ്പെടുത്തല്‍ കേട്ട് ഡിജിപി യെ വിളിക്കുന്നു…എസ് പി:ഹലോ സാര്‍ സുനിയുടെ മൊഴി പ്രകാരം ദിലീപിനെ നമ്മള്‍ പൊക്കിയിട്ടുണ്ട്..തെളിവും പൂടയും ഒന്നുമില്ല നമ്മുടെ സുനി പറഞ്ഞതല്ലേ പിന്നൊന്നും ആലോചിച്ചില്ല ചോദ്യം ചെയ്യാനുണ്ട് എന്ന് പറഞ്ഞു ദിലീപിനെ വിളിച്ചു കേട്ട പാതി കേള്‍ക്കാത്ത പാതി ആ മണ്ടന്‍ നമ്മളെ വിശ്വസിച്ചു വന്നു. അപ്പോള്‍ തന്നെ കൂട്ട ബലാത്‌സംഗം ചുമത്തി അകത്തിട്ടു…

ഡിജിപി: ഇതൊക്കെ എനിക്ക് അറിയാമല്ലോ.. അത് ചെയ്യാനാണല്ലോ മുഖ്യമന്ത്രി ആ സെന്‍കുമാറിനെ മാറ്റി എന്നെ വെച്ചത്….ജിഷയെ കൊന്ന ഒറീസക്കാരനെ ഞാന്‍ ഇത്പോലെ കള്ളക്കേസില്‍ കുടുക്കി പൊക്കി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചതല്ലേ..താന്‍ പോയി വല്ല വ്യാജ തെളിവും ഉണ്ടാക്കുഎസ് പി: അതല്ല സാര്‍ തെളിവില്ലാതെ സുനിയുടെ മൊഴി മാത്രം വെച്ചു കേസെടുത്താല്‍ വേറെ കുഴപ്പം ഒന്നുമല്ലല്ലോ…ഡിജിപി: എന്ത് കുഴപ്പം.. നമ്മള്‍ വിചാരിച്ചാല്‍ കൊലപാതകി നാട് ഭരിക്കും..

രാജ്യത്തിനു അഭിമാനം ആകേണ്ടവര്‍ ജയിലിലും കിടക്കും….ഭരിക്കുന്ന പാര്‍ട്ടി ഫണ്ട് ചോദിച്ചാല്‍ കൊടുക്കണം..വിഷയം സെറ്റില്‍ ചെയ്യാമെന്നും പറഞ്ഞതാണല്ലോ..3 കോടി കൊടുക്കാന്‍ ഇല്ലാത്തവന്‍ അല്ലല്ലോ..അവനെ പണിയാന്‍ സിനിമയിലെ സകല ടീമുകളും ഉള്ളപ്പോള്‍ നമുക്കെന്ത് കുഴപ്പം..നമ്മള്‍ കേസുടുത്താല്‍ മതി ബാക്കി അവര്‍ നോക്കിക്കോളും..എസ് പി: അങ്ങനാണേല്‍ നമുക്കു നാളെ ഡല്‍ഹിയില്‍ ഒന്ന് പോകേണ്ടി വരും..ഡിജിപി: ഡല്ഹിയിലോ അതെന്തിനാ..?എസ് പി: ആ സുനി തെണ്ടി ഇപ്പോള്‍ പറയുന്നത് പ്രധാനമന്ത്രി പറഞ്ഞിട്ടാണ് പീഡിപ്പിച്ചതെന്നാണ്.

 

Akhil marar words about dileep case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES