Latest News

'ഫോണ്‍ നോക്കരുത്'; മമ്മയ്ക്കും ദാദയ്ക്കും പുതിയ നിയമങ്ങളുമായി അലംകൃത

Malayalilife
'ഫോണ്‍ നോക്കരുത്'; മമ്മയ്ക്കും ദാദയ്ക്കും പുതിയ നിയമങ്ങളുമായി അലംകൃത

ലയാളി പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ്  അലംകൃത. സിനിമയില്‍ അഭിനയിക്കാതെ തന്നെ ഏവരുടെയും ഹൃദയത്തിലേക്ക് ചേക്കേറാൻ കുഞ്ഞ് അലംകൃതയ്ക്ക്  സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ അലംകൃതയെന്ന ആലിയുടെ വിശേഷങ്ങള്‍ ഞൊടിയിടയിലാണ് വൈറലായി മാറുന്നത്. എന്നാൽ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് കൊണ്ട് പൃഥ്വിരാജും സുപ്രിയയും എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ  ഡാഡയ്ക്കും മമ്മയ്ക്കും മുന്നില്‍ ചില നിബന്ധനകളുമായെത്തിയിരിക്കുകയാണ്  അല്ലി മോൾ.

 ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയ മേനോനായിരുന്നു ഈ നിബന്ധനകളെക്കുറിച്ച്  തുറന്ന് പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ആലിയുടെ കൈപ്പടയിലെഴുതിയ കുറിപ്പും സുപ്രിയ  ഇൻസ്റ്റാഗ്രാമിലൂടെ  പങ്കുവെച്ചിട്ടുണ്ട്. സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും കുറിപ്പും ഇതിനകം തന്നെ  വൈവറലായി മാറിയിരിക്കുകയാണ്.'വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍. ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..' എന്നാണ് കൗതുകപൂര്‍വം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച്‌ സുപ്രിയ കുറിച്ചിരിക്കുന്നത്. 'ഫോണ്‍ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം.' ഇവയൊക്കെയാണ് അല്ലിയുടെ നിബന്ധനകള്‍.

കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയയുടെ  പിറന്നാളാഘോഷം.  സമൂഹമാധ്യമങ്ങളിലൂടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ  വൈറലായി മാറിയിരുന്നു. നിരവധി ആരാധകരും താരങ്ങളുമായിരുന്നു താരപത്നിക്ക് ആശംസ അറിയിച്ച് എത്തിയിരുന്നത്.

Alankritha new rules for her dada and mama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES