Latest News

ഷൂട്ടിംഗിനിടെ കാമുകിക്ക് മുന്നില്‍ ഷര്‍ട്ട് ഊരാന്‍ നോക്കുന്ന രണ്‍ബീര്‍; ആലിയ രണ്‍ബീര്‍ ചിത്രം ബ്രഹ്മാസ്ത്രയിലെ ഷൂട്ടിങ് രംഗം വൈറലാക്കി സോഷ്യല്‍മീഡിയ

Malayalilife
 ഷൂട്ടിംഗിനിടെ കാമുകിക്ക് മുന്നില്‍ ഷര്‍ട്ട് ഊരാന്‍ നോക്കുന്ന രണ്‍ബീര്‍; ആലിയ രണ്‍ബീര്‍ ചിത്രം ബ്രഹ്മാസ്ത്രയിലെ ഷൂട്ടിങ് രംഗം വൈറലാക്കി സോഷ്യല്‍മീഡിയ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആലിയ ഭട്ടും  രണ്‍ബീര്‍ കപൂറും. താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങുമെല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോളിതാ ഇരുവരുടെയും ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ആലിയയ്ക്ക് മുന്നില്‍ രണ്‍ബീര്‍ ഷര്‍ട്ടൂരുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  നൂറ് കണക്കിന് ജനങ്ങളുടെ മുന്നില്‍ വച്ചായിരുന്നു താരം ഷര്‍ട്ട് ഊരിയത്.

ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്ര ഷൂട്ടിങിനിടെയാണ് സംഭവം.അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാരണാസിയിലെ ഗായ് ഘട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനിടയിലെ പരിശീലനത്തിനിടെയാണ് താരത്തിന് ഷര്‍ട്ട് അഴിക്കേണ്ടി വന്നത്.

ചിത്രങ്ങളും വീഡിയോയും വൈറലായതോടെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒരു ഷോയ്ക്കിടെ നടന്‍ അക്ഷയ് കുമാര്‍ പാന്റിന്റെ ബട്ടന്‍ ഊരിയത് വന്‍ വിവാദമായിരുന്നു. അന്ന് താരത്തെ വിമര്‍ശിച്ച് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്ന രംഗത്തെത്തിയിരുന്നു.

Alia Bhatt reaction caught as Ranbir removes his shirt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES