കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീജിത്ത് രവി അറസ്റ്റിലായ സംഭവത്തിൽ നടപടിയുമായി മുന്നോട്ട് എതിരയിരിക്കുകയാണ് താരസംഘടനയായ അമ്മ. സംഘടന തലത്തില്‍ അന്വേഷണം നടത്താന്‍ താരസംഘടനയുടെ പ്രസിഡന്റ് മോഹലാല്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരം.
ശ്രീജിത്ത് രവിക്കെതിരെ സംവഭത്തില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് പോക്‌സോ കേസെടുത്തത്. തൃശുരിലെ പാര്‍ക്കിന് അടുത്ത് വെച്ചാണ് രണ്ട് ദിവസം മുമ്പ് പരാതിക്കിടയായ സംഭവം ഉണ്ടായത്. കുട്ടികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. നഗ്നതാ പ്രദര്‍ശനം 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു ശ്രീജിത്ത് രവി നടത്തിയത്.
ഇയാള്‍ സമാന കേസില്‍ രണ്ടാം തവണയാണ് അറസ്റ്റിലാകുന്നത്. ആദ്യ കേസിലേക്ക് നയിച്ച സംഭവം 2017-ല്‍ പാലക്കാടുവെച്ചായിരുന്നു ഉണ്ടായത് തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ് അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 2106 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ വൈകിയാണ് നടൻ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.