ജോജു ജോര്‍ജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്‌റ്‌സ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ടീസര്‍ റിലീസായി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്.
മാസ്റ്റര്‍ ക്രാഫ്‌റ്‌സ്മാന്‍ ജോഷിയുടെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ കുടുംബപ്രേക്ഷകര്‍ക്ക് വിരുന്ന് ഒരുക്കുന്ന ചിത്രം തന്നെയാകും 'ആന്റണി'. മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന പ്രേക്ഷകനെ ഇമോഷണലി ലോക്ക് ചെയ്യുന്ന ചിത്രം തന്നെയാകും ആന്റണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ജോഷി 'ആന്റണി'യിലൂടെ ഫാമിലി ആക്ഷന്‍ ചിത്രം സമ്മാനിക്കും.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 'സരിഗമ' സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ ആയിരുന്നു. അവര്‍ തന്നെ ആണ് ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പര്‍ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്ഡേറ്റും ആരാധകര്‍ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധര്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ഏറെ തരംഗം തീര്‍ത്തിരുന്നു.
ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോര്‍ജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവര്‍ ഫുള്‍ മാസ്സ് കഥാപാത്രവും ഏറെ ആരാധകര്‍ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളന്‍ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകന്‍ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.
രചന - രാജേഷ് വര്‍മ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് - അനൂപ് പി ചാക്കോ, വിതരണം - ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ - രാജശേഖര്‍, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - വര്‍ക്കി ജോര്‍ജ് , സഹ നിര്‍മാതാക്കള്‍ - ഷിജോ ജോസഫ്, ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്‍, പി ആര്‍ ഒ - ശബരി.മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.