സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കാന്‍ കഴിയില്ല എന്നായിരുന്നു അനുശ്രീ പറഞ്ഞത്. പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി പറഞ്ഞു.പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അനുശ്രീയുടെ പ്രതികരണം.
'ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്' , അനുശ്രീ പറഞ്ഞു.
നേരത്തെ നടന്‍ ഉണ്ണിമുകുന്ദനും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പന്‍, നാളെ കൃഷ്ണന്‍, മറ്റന്നാള്‍ ശിവന്‍. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.