Latest News

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് നടി അനുസിത്താര

Malayalilife
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് നടി അനുസിത്താര

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച്്  1 ഞായറാഴ്ച്ച തുടക്കം കുറിച്ചു. ഒമ്പതുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്് ചലചിത്ര നടി അനുസിത്താരയാണ്. ചടങ്ങില്‍ വച്ച് ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. ഇത്തവണത്തെ പൊങ്കാല മഹോല്‍സവത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായുളള ഹരിതചട്ടം കര്‍ശനമാക്കിയിരിക്കുകയാണ്.

90 ശതമാനത്തോളം പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍, പ്രസിഡന്റ് വി ചന്ദ്രശേഖര പിള്ള എന്നിവര്‍  അറിച്ചു. പൊങ്കാലമഹോല്‍സവത്തിന്റെ ഭാഗമായി അവസാനഘട്ട ക്രമീകരണങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും വിലയിരുത്തുക. കുരുതി തര്‍പ്പണത്തോടെയാകും മാര്‍ച്ച് പത്തിന് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കുക. 

Attukal ponkala maholsavam inagurated by actress Anu sithara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES