ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാര്‍- ദ വേ ഓഫ് വാട്ടര്‍' ട്രെയിലര്‍ റിലീസ് ചെയ്തു. ആദ്യഭാഗത്തേത് പോലെ തന്നെ കടലിലേയും കരയിലേയും വ്യത്യസ്തമായ ജീവി വര്‍ഗങ്ങളെ ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നു. മികച്ചൊരു ദൃശ്യാവിഷ്‌കാരമായിരിക്കും 'അവതാര്‍ 2' സമ്മാനിക്കുക
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രം അവതാറിന്റെ രണ്ടാംഭാഗമാണ് അവര്‍ 2, ദ വേ ഓഫ് വാട്ടര്‍. ഈ വര്‍ഷം ഡിസംബര്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാം വര്‍തിംഗ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാംഗ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടില്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ .
അവതാറിന്റെ ആദ്യഭാഗം കാടിന്റെ പശ്ചാത്തലത്തിലാണെങ്കില്‍ ഇക്കുറി സമുദ്രത്തിന്റെ വിസ്മയങ്ങളാണ് ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നത്. സമുദ്രവും പരിസരവും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ഈ ചിത്രത്തിന്റെ തുടര്‍ച്ചായായി മൂന്ന് ഭാഗങ്ങളും വരും വര്‍ഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.