Latest News

തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷയും വ്യത്യസ്തതയും നിലനിര്‍ത്തി അവിയല്‍ ടീസര്‍; ജോജു ജോര്‍ജ്ജും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

Malayalilife
തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷയും വ്യത്യസ്തതയും നിലനിര്‍ത്തി അവിയല്‍ ടീസര്‍; ജോജു ജോര്‍ജ്ജും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഷാനില്‍ സംവിധാനം ചെയ്യുന്ന അവിയല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാനില്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്...സുരാജ് വെഞ്ഞാറമ്മൂട്, മുരളി ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.

ചിത്രത്തിന്റെ കഥയെക്കുറിച്ചോ ജോജുവിന്റെയോ അനശ്വരയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ യാതൊരു സൂചനകളും തരാതെ വ്യത്യസ്തമായ ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍, കേതകി നാരായണന്‍, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.സുജിത്ത് സുരേന്ദ്രന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം.

എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സംഘട്ടനം ശ്രാവണ്‍ സത്യ, ഷാനില്‍, രവിചന്ദ്രന്‍്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷഫീര്‍ ഖാന്‍, സൈഗൗള്‍.

Aviyal Official Teaser Joju George

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES