ലോകം കൊറോണ വൈറസിന്റെ പിടിയിൽ കഴിയുമ്പോഴും അതിനെതിരെ ജാഗ്രതാ സന്ദേശവുമായി എത്തിയ പ്രവാസികളുടെ ആൽബം 'ജാഗ്രതൈ' ഏറെ ശ്രദ്ധ നേടുകയാണ്. പത്തനംതിട്ട റാന്നി സ്വദേശിയും പ്രവാസിയും കൂടിയായ ഏൽദോസ് മാത്യൂസാണ് ആൽബത്തിന്റെ വരികൾ എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിലൂടെ പ്രധാനമായും നൽകുന്ന സന്ദേശം ലോകം കൊറോണ വൈറസിന്റെ പിടിയിലമർന്ന സന്ദർഭത്തിൽ നമ്മള്‍ അതീവ ജാഗ്രത പുലർത്തേണ്ടകാലമാണിത് എന്ന മുന്നറിയിപ്പാണ്.
ഈ ഗാനം ആലപിച്ചിരിക്കുന്നത് ബിമൽ പങ്കജ്, ലൗലി ജിജി എന്നിവരാണ്. മൂന്ന് മിനിറ്റിലേറെയുള്ള ഗാനത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഹ്വാനവും നടത്തുന്നു. വിനോദ് ചന്ദ്ര ഓർക്കസ്ട്രയും ജിജി വേളംകാല റെക്കോർഡിങ്ങും നിർവ്വഹിച്ചിരിക്കുന്നു. രാജേഷ് ഗുരുകൃപ ക്യാമറയും മഹേഷ് ചന്ദ്ര ആൽബത്തിന്റെ എഡിറ്റിങ്ങും നിർവ്വഹിച്ചു.
അൽ െഎനിലെ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ 18 വർഷത്തോളമായി ജോലി ചെയ്യുന്ന എൽദോ സംഗീത രംഗത്തും സജീവ സാന്നിധ്യമാണ്. സായിദ് ഇയർ ആചരണത്തിന് പിന്തുണ നൽകി കൊണ്ട് നേരത്തെ തന്നെ യുഎഇ രാഷ്ട്രപ്രതാവിനെക്കുറിച്ചുള്ള അറബിക് ഗാനം ഒരുക്കി ശ്രദ്ധേ നേടിയിരുന്നു. അതോടൊപ്പം മലയാളം, തമിഴ് സിനിമയ്ക്കുവേണ്ടിയും എൽദോ പ്രവർത്തിക്കുന്നതായി വ്യക്തമാക്കി.