നടന്‍ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആസാദി'യുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ പുതിയ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ശ്രീനാഥ് ഭാസിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ചിത്രത്തിലേതെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. ആസാദി നാളെ തിയറ്ററുകളില്‍ എത്തും.
മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ആസാദി. ശ്രീനാഥിന്റെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്. നവാഗതനായ ജോ ജോര്‍ജ് ആണ് സംവിധാനം. രവീണ രവി, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.