Latest News

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന 'ആസാദി'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
 ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന 'ആസാദി'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം 'ആസാദി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്ററില്‍ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കില്‍ തന്നെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വാണിയുടെ മാസ്റ്റര്‍ പീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസിയുടെ അന്‍പതാമത്തെ ചിത്രമായ ആസാദി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പാരീസ്, വീകം, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാ?ഗറാണ് ത്രില്ലര്‍ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. റെമീസ് രാജ, രെഷ്മി ഫൈസല്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

ലാല്‍, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, എഡിറ്റിങ് - നൗഫല്‍ അബ്ദുള്ള, ഗാനങ്ങള്‍ - ഹരി നാരായണന്‍, സംഗീതം -വരുണ്‍ ഉണ്ണി, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - റായിസ് സുമയ്യ റഹ്‌മാന്‍, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈന്‍ - വിപിന്‍ദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ശരത് സത്യ, പ്രൊജക്റ്റ് ഡിസൈന്‍ - സ്റ്റീഫന്‍ വല്യാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ആന്റണി ഏലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രതാപന്‍ കല്ലിയൂര്‍, സുജിത് അയണിക്കല്‍, അസോസിയേറ്റ് ഡയറക്ടേര്‍സ് - അഖില്‍ കഴക്കൂട്ടം, വിഷ്ണുരാജ് ബാലകൃഷ്ണന്‍, വിവേക് വിനോദ്, കളറിസ്റ്റ് - അലക്‌സ് വര്‍ഗ്ഗീസ്, ട്രെയിലര്‍ കട്ട് - ജിത്ത് ജോഷി, വി.എഫ്.എക്‌സ് - കോക്കനട്ട് ബഞ്ച്, ഫൈനല്‍ മിക്‌സ് - ആശിഷ് ഇല്ലിക്കല്‍, പി.ആര്‍.ഒ -പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് - ബി.സി. ക്രിയേറ്റീവ്‌സ്, ടൈറ്റില്‍ - ശരത്ത് വിനു, ഫോട്ടോ - ഷിജിന്‍ പി രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Azadi Movie Second Look Poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES