മലയാള സിനിമയിലെ അന്തരിച്ച സംവിധായകൻ ഭാരതന്റെ ഓര്‍മ്മ ദിവസമായ ഇന്നലെ അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഓർമ്മ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയില്‍ ഒരു പ്രധാനകഥാപാത്രമായി എത്തിയിരുന്നതും അദ്ദേഹമായിരുന്നു. ലോമപാഥന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തിയത്. ഈ ചിത്രം താരത്തിന്റെ കരിയറിൽ വലിയൊരു മാറ്റം തന്നെയാണ് വരുത്തിയിരുന്നതും. തന്നിലെ നടനെ കണ്ടെത്തിയ സംവിധായകനാണ് ഭരതൻ എന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് ബാബു ആന്റണി.ബാബു ആന്റണിയുടെ വാക്കുകളിലേക്ക്; എന്നിലെ നടനെ കണ്ടെത്തിയ സംവിധായകന്‍, ഇന്ന് ജൂലൈ 30, അദ്ദേഹത്തിന്റെ 22ാം ചരമവാര്‍ഷികമാണ്.
അദ്ദേഹം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഇന്നും ജീവനുണ്ട്. അദ്ദേഹത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇനിയും അടുത്ത തലമുറയ്ക്ക് കൂടി പകര്‍ന്ന് നല്‍കണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. എന്ന് ആത്മാര്‍ത്ഥ ശിഷ്യന്‍ എന്നായിരുന്നു ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം, ചിലമ്പ് തുടങ്ങിയ സിനിമകളിലും വൈശാലിക്ക് പുറമെ ബാബു ആന്റണി അഭിനയിച്ചിരുന്നു. ബാബു ആന്റണി ആദ്യമായി ഭരതന്റെ സംവിധാനത്തില്‍ പ്രണാമം എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്. തുടര്‍ന്ന് ചിലമ്പ്, വൈശാലി, തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയായി മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ബാബു ആന്റണി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ബാബു ആന്റണി ശ്രദ്ധേയനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ബാബു ആന്റണി ചെയ്തുകൊണ്ടിരിക്കുന്നത്.
അതേസമയം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരാനുളള ഒരുക്കത്തിലാണ് നടന്‍. ഹോളിവുഡ് താരം ഉള്‍പ്പെടെയുളളവര്‍ ആക്ഷന്‍ ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ബാബു ആന്റണി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ച സിനിമ കഴിഞ്ഞ വര്‍ഷം നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന ചിത്രത്തിലായിരുന്നു.