Latest News

അവന്‍ നല്ല കറുപ്പാണല്ലോ; ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല; നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു  കണ്ടു പിടിക്കേണ്ടി വരുന്നല്ലോ;  നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി തമിഴ് സംവിധായകന്‍ അറ്റ്‌ലി

Malayalilife
 അവന്‍ നല്ല കറുപ്പാണല്ലോ; ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല; നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു  കണ്ടു പിടിക്കേണ്ടി വരുന്നല്ലോ;  നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി തമിഴ് സംവിധായകന്‍ അറ്റ്‌ലി

മിഴകത്തിന് ഒരുപിടി മികച്ച ഹിറ്റ് ചിത്രങ്ങള്‍ നല്‍കി ഹിറ്റ് സംവിധായകരുടെ ലിസ്റ്റില്‍ ഇടംപിടിച്ച ആളാണ് അറ്റ്‌ലി. രാജാറാണി,തെറി,മെര്‍സല്‍ തുടങ്ങിയവ അറ്റ്ലീയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ദളപതി വിജയ്ക്കൊപ്പമുളള അറ്റ്ലീയുടെ മൂന്നാമത്തെ ചിത്രം ബിഗിലിന് വേണ്ടിയും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗിലിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നത്. ചടങ്ങില്‍ വെച്ച് അറ്റ്ലീ പങ്ക് വച്ച കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

തനിക്ക് നിറത്തിന്റെ പേരില്‍ ഏല്‌ക്കേണ്ടി വന്ന അധിക്ഷേപങ്ങളും അതിന് ഉള്ള മറുപടിയുമാണ് അറ്റ്‌ലി ചടങ്ങില്‍ പങ്ക് വച്ചത്. 'ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അത് അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്', അറ്റലി വ്യക്തമാക്കി.

ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റലിയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ഓഡിയോ ലോഞ്ചിന്റെ ഭാഗമായി വേദിയില്‍ പ്രദര്‍ശിപ്പിച്ചു. കറുത്ത ടീ ഷര്‍ട്ട്  ധരിച്ച് ഷാരൂഖാനൊപ്പം ഗാലറിയില്‍ അറ്റലി ഇരിക്കുന്ന ചിത്രം. 'എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് ആറ്റ്‌ലി സംസാരം ആരംഭിച്ചത്. 

അറ്റലിയുടെ വാക്കുകള്‍ ഇങ്ങനെ : ഈ മീം പോസ്റ്റ് ചെയ്ത സുഹ്യത്തുക്കള്‍ക്ക് നന്ദി!  ഒരു കാര്യം പറയട്ടെ.....     ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അതൊരു  അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവര്‍ പലരും പറയാറുണ്ട്. 'അവന്‍ നല്ല കറുപ്പാണല്ലോ...ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല.  ഇവന്‍ മൊത്തം കോപ്പിയടിയാണല്ലോ? എന്നൊക്കെ. സത്യത്തില്‍ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതല്‍ ഇഷ്ടം കാരണം, എന്നെ ഇഷ്ടപ്പെടുന്നവര്‍ ദിവസത്തില്‍ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ എന്റെ    ഹേറ്റേഴ്സ് ദിവസത്തില്‍ നൂറു തവണയെങ്കിലും എന്നെപറ്റി സംസാരിക്കും.  

അത് യഥാര്‍ത്ഥത്തില്‍ ഇഷ്ടമുളളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങള്‍ മാത്രമാണ് അറ്റലി കൂട്ടിചേര്‍ത്തു. യുവ സംവിധായകന്റെ വാക്കുകള്‍ക്ക് വലിയ കയ്യടികളാണ് ലഭിച്ചത്. 
'വിജയ് അണ്ണനൊപ്പം ഇത് മൂന്നാമത്തെ ചിത്രമാണ്.  മറ്റുളള നടന്‍മാര്‍ക്കൊപ്പവും നീ ചിത്രങ്ങള്‍ ചെയ്യണമെന്ന് അണ്ണന്‍ പറയും. സത്യം പറഞ്ഞാല്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ എന്തുചെയ്യാനാ തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അണ്ണന്റെ മുഖമാണ് മനസ്സില്‍ വരുന്നത്' 

ഫുട്ബോള്‍ ആണ് സിനിമയുടെ പ്രമേയം. എന്നാലും കൊമേര്‍സ്യല്‍ സിനിമകളുടെ രീതിയില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഞാന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും ഏറ്റവും മികച്ച തിരക്കഥ ബിഗിലിന്റേതാണ്'-അറ്റലി കൂട്ടിചേര്‍ത്തു. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ തത്സമയ പ്രകടനത്തേതോടെയാണ് ഗംഭീര ഓഡിയോ ലോഞ്ച് നടന്നത്.  നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ലിസ്റ്റിലാണ്.  സ്പോര്‍ട്സ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.  വിജയ് ഫുട്ബോള്‍ കോച്ചായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളില്‍ എത്തുന്നു. 

എ.ജി.എസ് എന്‍െര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലേഡിസുപ്പര്‍സ്റ്റാര്‍  നയന്‍താരയാണ് നായിക. വിവേകും യോഗി ബാബുവും ചിത്ത്രിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. എ.ആര്‍ റഹ്മാന്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. മെര്‍സല്‍, സര്‍ക്കാര്‍ എന്നിവയായിരുന്നു മുന്‍പ്  എ.ആര്‍ റഹ്മാന്‍ ഗാനങ്ങളൊരുക്കിയ വിജയ്യുടെ മുന്‍ ചിത്രങ്ങള്‍. ചിത്രം ഒക്ടോബര്‍ 27 ന് പ്രദര്‍ശനത്തിനെത്തും. 140 കോടി ബജറ്റിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുക്കിയിരിക്കുന്നത്.

Read more topics: # അറ്റ്ലീ
Bigil Audio Launch Director Atlee speech

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES