വെബ് സീരീസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങളിലൂടെ സൈനികരുടെ ഭാര്യമാരെ അധിക്ഷേപിച്ചു;സംവിധായിക ഏക്ത കപൂറിനും അമ്മയ്ക്കും അറസ്റ്റ് വാറണ്ട്
ബോളിവുഡ് നിര്‍മ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ അറസ്റ്റ് വാറണ്ട്. തന്റെ വെബ് സീരീസായ 'XXX' സീസണ്‍ 2 വില്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നതാണ് കുറ്റം. ബിഹാറിലെ ബെഗുസരായ് കോടതിയാണ് ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചത്.
സീസണ്‍ 2 എന്ന വെബ് സീരീസില്‍ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു വിരമിച്ച സൈനികനായ ശംഭു കുമാര്‍ പരാതി നല്‍കിയത്. സീരീസില്‍ സൈനികരുടെ ഭാര്യമാരെ അധിക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു. ള്ള നിരവധി ആക്ഷേപകരുമയ രംഗങ്ങള്‍ വെബ് സീരിസിലുണ്ടെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.
ഏകതാ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ്ഫോമായ ആള്‍ട്ട് ബാലാജിയിലാണ് വെബ് സീരിസ് സംപ്രേക്ഷണം ചെയ്തത്. ഏക്ത കപൂറിന്റെ അമ്മന ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അമ്മയ്ക്കും അറസ്റ്റ് വാറണ്ട് നേരിടേണ്ടി വരുന്നതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. പരാതി ലഭിച്ചപ്പോള്‍ തന്നെ കോടതി സംവിധായിക അടക്കമുള്ളവര്‍ക്ക് സമന്‍സ് അയച്ചിരുന്നെന്നും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വെബ് സീരിസിലെ ചില രംഗങ്ങള്‍ നീക്കം ചെയ്തതായാണ് അവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ അങ്ങനെ ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് നേരിടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.