Latest News

സിനിമാ ലോകത്ത് 15 വർഷം പൂർത്തിയാക്കിയതിൽ ഭാഗ്യവും സന്തോഷവും; മനോഹരമായ കുറിപ്പ് പങ്കുവച്ച് നടൻ സൈജു കുറിപ്പ്

Malayalilife
സിനിമാ ലോകത്ത് 15 വർഷം പൂർത്തിയാക്കിയതിൽ ഭാഗ്യവും സന്തോഷവും; മനോഹരമായ കുറിപ്പ്  പങ്കുവച്ച് നടൻ  സൈജു കുറിപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറിപ്പ്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രമായിരുന്നു താരം പ്രേക്ഷകർക്കായി സമ്മനിച്ചതും. ഇതിനോടകം തന്നെ തന്റെ കൈയ്യിൽ ഏതു കഥാപാത്രവും വഴങ്ങുമെന്ന് താരം തെളിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം മലയാള സിനിമ മേഖലയിലേക്ക് ചുവട് വയ്പ്പ് നടത്തിയിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. മയൂഖം റിലീസ് ചെയ്തിട്ട് പതിനഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  

‘സിനിമാ ലോകത്ത് 15 വർഷം പൂർത്തിയാക്കിയതിൽ ഭാഗ്യവും സന്തോഷവും … 2005 നവംബർ 4 ന് പുറത്തിറങ്ങിയ മയൂഖം … എയർടെൽ, അലക്സ് ജെയിംസ് മുരിക്കൻ, ഇളങ്കോ സർ, എം.ജി. ശ്രീകുമാർ സർ, ഹരിഹരൻ സർ, കെആർജി സർ, രാമചന്ദ്ര ബാബു സർ, ജയരാജ് സാർ, ലാൽ ജോസ് സാർ, കെ. ഭാഗ്യരാജ് സാർ, വി കെ പി, അനൂപ് മേനോൻ, വിജയ് ബാബു എല്ലാവർക്കും നന്ദി… 

എന്റെ കരിയറിലെ ആദ്യഘട്ടങ്ങളിൽ ഇവരെല്ലാം എനിക്കൊപ്പം വ്യത്യസ്തമായ പിന്തുണയുടെ തൂണുകളായി കൂടെനിന്നു. ഞാൻ അഭിനയിച്ച എല്ലാ ചലച്ചിത്ര സംവിധായകർക്കും എഴുത്തുകാർക്കും നിർമ്മാതാക്കൾക്കും സഹനടന്മാർക്കും ക്രൂ അംഗങ്ങൾക്കും നന്ദി … എന്റെ ആരാധകർക്കും പ്രേക്ഷകർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി’ എന്നുമാണ്  സൈജു കുറിക്കുന്നത്.

Blessed to have completed my 15 years in movie industry said actor saiju kurup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES