ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജസ്വന്ത് ഷാ എന്നയാളുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിഡാറായ തുള്‍സിയാനി എന്ന കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കേസിനാസ്പദം.
ജസ്വന്ത് ഷാ തുള്‍സിയാനിയുടെ ലഖ്നൗവിലെ ഗോള്‍ഫ് സിറ്റി ഏരിയയിലെ ഫ്ളാറ്റ് വാങ്ങാനായി 86 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഷായുടെ ആരോപണം പണം വാങ്ങിയ ശേഷം കമ്പനി അധികൃതര്‍ ഫ്ളാറ്റ് കൈമാറിയില്ലെന്നാണ്. പകരം മറ്റാര്‍ക്കോ ഫ്ളാറ്റ് നല്‍കുകയായിരുന്നെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു
ജസ്വന്ത് ഷാ ഗൗരി ഖാന് പുറമേ തുള്‍സാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍ തുള്‍സിയാനി, കമ്പനി ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിസഡറായതിനാലാണ് താന്‍ ഫ്ളാറ്റ് വാങ്ങാന്‍ പണം നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു.
ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുണ്ട് ഗൗരിക്ക്. ബി ടൗണിലെ മികച്ച ഇന്റീരിയര്‍ ഡിസൈനര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഗൗരി ഖാന്‍..മുകേഷ് അംബാനി, റോബര്‍ട്ടോ കാവല്ലി, റാല്‍ഫ് ലൌറെന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡിലെ പല പ്രശസ്തരുടെയും വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിംഗ് ഗൗരി ചെയ്തിട്ടുണ്ട്.