Latest News

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ താരം ചിത്രലേഖ അറസ്റ്റില്‍

Malayalilife
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ താരം ചിത്രലേഖ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ താരം ചിത്രലേഖ അറസ്റ്റില്‍. അപകടമുണ്ടായത് തിരുവനന്തപുരത്തെ നേമം പൂഴിക്കുന്നില്‍ നിന്നുളള  ഉളള യാത്രക്കിടെ പുലര്‍ച്ച രണ്ടരയോടെയായിരുന്നു. മൂന്ന് ഇരുചക്ര യാത്രക്കാരിയെയായിരുന്നു മദ്യത്തിന്റെ ലഹരിയില്‍ എത്തിയ താരത്തിന്റെ കാര്‍ ഇടിച്ച് ഇട്ടിരുന്നത്.  അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. 

അതേസമയം ഇന്നലെ മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു വ്യവസായിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവടിയാര്‍ സ്വദേശി അജയഘോഷാണ്  ഇന്നലെ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുത്തെ അമ്പലമുക്കില്‍ വച്ച് ഇന്നലെ രാത്രി 11.15 നായിരുന്നു അപകടം ഉണ്ടായത്.
 

Chitralekha arrested for drunk driving accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES