സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര.ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തും.ഇപ്പോഴിതാ 'കോബ്ര' എന്ന സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്‌കോബ്രക്ക് വേണ്ടി ഗായകനായിരിക്കുകയാണ് .ആര്‍. റഹ്മാന്‍.
ഉയിര് ഉറുഗുദേ' എന്ന ഒരു ഗാനമാണ് പുറത്തുവ്ടിടരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. 'കോബ്ര' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിയാന്‍ വിക്രം വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന 'കോബ്ര' സംവിധാനം ചെയ്യുന്നത് ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ആര്‍. അജയ് ജ്ഞാനമുത്തുവാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ് താരമായ ഇര്‍ഫാന്‍ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹരീഷ് കണ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഭുവന്‍ ശ്രീനിവാസനാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ആഗസ്റ്റ് 11-ന് 'കോബ്ര' തിയെറ്ററുകളിലെത്തും.